പ്രധാനധ്യാപകൻ, തോമസ് ആൻ്റണി ,PTA പ്രസിഡണ്ട് ഷൗക്കത്ത് , സ്കൂൾ ലീഡർ എന്നിവരുടെ നേതൃത്ത്വത്തിൽ ഊഷ്മള സ്വീകരണം നൽകി..ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എൻ ഗീത, വൈസ് പ്രസിഡണ്ട് കെ പി മോഹനൻ, വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ കെ ഷിജി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ രാമചന്ദ്രൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ ലേഖ ലിനേഷ്, ക്ഷേമകാര്യ  വാർഡ് മെമ്പർ തിടിൽ രവീന്ദ്രൻ മാസ്റ്റർ, മുൻ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ വിശ്വനാഥൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ഏഴോം ഗ്രാമ പഞ്ചായത്ത് തയ്യാറാക്കിയ പ്രത്യേക ഉപഹാരം തലപ്പുഴ ഗവ: യു പി സ്കൂളിന് സമ്മാനിച്ചു. 

തുടർന്ന് ഏഴോം ഗ്രാമ പഞ്ചായത്തിലെ  44 കുട്ടികളെയും തലപ്പുഴ ഗവ: യു പി സ്കൂളിലെ 44 കുട്ടികൾ സ്വീകരിച്ചു. പരസ്പരം പരിചയപ്പെടലിന് ശേഷം അനിൽ നരിക്കോട് കുട്ടികളുടെ സർഗ്ഗാത്മകത വികസനവുമായി ബന്ധപ്പെട്ട തീയറ്റർ ഗെയിം നയിച്ചു. തുടർന്ന് കുട്ടികൾക്ക് വേണ്ടി KSRTC BTC യുടെ ജംഗിൾ സവാരി യാത്രയും ഒരുക്കി. രണ്ടാം ദിവസം രാവിലെ കേരളത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം നടന്ന വയനാട്ടിലെ ദുരന്ത ഭൂമി സന്ദർശിച്ചു.  ദുരന്തത്തിനിരയായവരെ അടക്കം ചെയ്ത പുത്തൂർ മലയിലെ പൊതുശ്മശാനമായ ഹൃദയഭൂമിയും ഒപ്പം കൽപ്പറ്റ - മേപ്പാടി ടൗൺഷിപ്പ് എന്നിവയും സന്ദർശിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾക്ക് മാതൃകയായ കേരള മോഡൽ അത്ഭുത കാഴ്ച്ചയായിരുന്നു.






































ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ
Next
This is the most recent post.
Previous
Older Post

Post A Comment: