വിവിധ  സംഘടനകൾ, ഹരിത കർമ്മ സേന, ആശാ വർക്കർമാർ, തൊഴിലുറപ്പ് പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ തൊഴിലാളികൾ, വിദ്യാർത്ഥികൾ, നാട്ടുകാർ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കുകൊണ്ടു. അടുത്ത വർഷത്തോടു കൂടി ക്ലീൻ സിറ്റി പ്രഖ്യാപനമുണ്ടാകുന്ന തരത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ പറഞ്ഞു. 

ചടങ്ങിൽ എം കെ ചന്ദ്രശേഖരൻ അസി. സെക്രട്ടറി സ്വാഗതം ആശംസിച്ചു. കെ പി അനിൽകുമാർ ( വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ) അധ്യക്ഷത വഹിച്ചു. വിവിധ പ്രതിനിധികൾ സംസാരിച്ചു. വിവിധ വാർഡ്‌ മെമ്പർമാർ, പഞ്ചായത്ത് ഓഫീസ് അധികൃതർ എന്നിവർ പരിപടിയിൽ സംബന്ധിച്ചു. എം ബിജു നന്ദി പ്രകാശിപ്പിച്ചു.






























































ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ 


Post A Comment: