കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് , ഏഴോം ഗ്രാമ പഞ്ചായത്ത്, ഏഴോം കൃഷി ഭവൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

കല്ല്യാശ്ശേരി എം എൽ എ എം വിജിൻ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ കാർഷിക മേഖലയിലെ മികച്ച കർഷകരെ ആദരിച്ചു.കൃഷി ഓഫീസർ ബുഷ്റ ടി ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എൻ ഗീത, വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ പി അനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി കെ വിശ്വനാഥൻ മാസ്റ്റർ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി സുലോചന, കല്ല്യാശ്ശേരി കൃഷി അസി. ഡയറക്ടർ സതീഷ് കുമാർ കെ,  സീനിയർ വെറ്റിനറി സർജൻ ഡോ.സരിക പി, ഏഴോം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ ചന്ദ്രൻ, എസ് ബി ഐ പഴയങ്ങാടി മാനേജർ ഗോപി പി, കേരള ഗ്രാമീൺ ബാങ്ക് മാനേജർ  (ഏഴോം) മിഥുൻ ചന്ദ്രൻ, ബാങ്ക് ഓഫ് ബറോഡ മാനേജർ ( പഴയങ്ങാടി) രമ്യ കെ കെ, കാനറാ ബാങ്ക് മാനേജർ (പഴയങ്ങാടി), അരുൺ അശോക്,  എക്സ് സർവ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് (പഴയങ്ങാടി), നരേന്ദ്രൻ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ പി മോഹനൻ, സുരേഷ് ബാബു കെ, ജയശീലൻ എ കെ, അബ്ദുള്ള എം, യു മോഹനൻ തുടങ്ങിയവർ സംസാരിച്ചു. കൃഷി അസിസ്റ്റൻ്റ് മഹേഷ് കെ പി നന്ദി പ്രകടിപ്പിച്ചു.

വിവിധ ചിത്രങ്ങൾ കാണാം







































ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ
Next
This is the most recent post.
Previous
Older Post

Post A Comment: