ഏഴോം ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ സ്വാഗതം ആശംസിച്ചു കല്ല്യാശ്ശേരി എം എൽ എ എം വിജിൻ അധ്യക്ഷത വഹിച്ചു.

കേരള കാർഷിക സർവ്വകലാശാല, ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രങ്ങൾ, ഏഴോം ഗ്രാമ പഞ്ചായത്ത്, കൃഷി വകുപ്പ്, മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
കർഷകരും കോളേജ് വിദ്യാർത്ഥികളും സ്കൂൾ കുട്ടികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ഗവേഷകരും പങ്കെടുത്തു.

പ്രൊഫസർ ഡോ. വനജ ടി (ഉത്തരമേഖല ഗവേഷണ വിഭാഗം മേധാവി, കേരള കാർഷിക സർവ്വകലാശാല) മുഖ്യ പ്രഭാഷണം നടത്തി. ഡോ മീരാ മഞ്ജുഷ എ വി (അസി.പ്രൊഫസർ & കൃഷി വിഞ്ജാന കേന്ദ്രം മേധാവി, കണ്ണൂർ), ജ്യോതികുമാരി കെ എൻ (പ്രിൻസിപ്പാൾ അഗ്രിക്കൾച്ചറൽ ഓഫീസർ, കണ്ണൂർ), സുരേന്ദ്രൻ എ (ATM A പ്രൊജക്റ്റ് ഡയറക്ടർ, കണ്ണൂർ), കെ സതീഷ് കുമാർ (അസി.ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചറൽ, കല്ല്യാശ്ശേരി), കെ എൻ ഗീത, പഞ്ചായത്ത് വൈസ് പ്രസിഡണ്ട്,മൃദുല എം ടി (സെകട്ടറി, ഗ്രാമ പഞ്ചായത്ത്), സുകുമാരൻ എം കെ (സെക്രട്ടറി മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റി), ലിജിത്ത് എ, (NSS പ്രോഗ്രാം കോർഡിനേറ്റർ, CAS പയ്യന്നൂർ), വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഡോ. നിഷാ ലക്ഷ്മി വി (അസി.പ്രൊഫസർ, RARS, പീലിക്കോട് & നോഡൽ ഓഫീസർ BLACK, കല്ല്യാശ്ശേരി)  ചടങ്ങിന് നന്ദി പ്രകടിപ്പിച്ചു.

ചടങ്ങിൽ വെച്ച് കർഷകരായ ഏഴോത്തെ ചേമഞ്ചേരി ഗോവിന്ദൻ നമ്പ്യാർ, പട്ടുവത്തെ എം മുകുന്ദൻ, ചെറുകുന്നിലെ എ സരസ്വതി, കണ്ണപുരത്തെ സി ജലജ, കർഷക തൊഴിലാളികളായ എം കരുണാകരൻ, എം രമണി, കൃഷ്ണൻ സി, സാവിത്രി കെ, കാർഷിക മേഖലയിൽ കയറ്റുമതിയിൽ സംസ്ഥാന അവാർഡ് നേടിയ മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റി എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.   ഒപ്പം കൈപ്പാട് FPO പ്രൊഡക്ട് ലോഞ്ചിംഗും കർഷകർക്കുള്ള വിത്ത് വിതരണവും നടന്നു.
വിദ്യാർത്ഥികളും കർഷകരും തമ്മിലുള്ള മുഖാമുഖം പരിപാടിയും കൈപ്പാട് ഫീൽഡ് സന്ദർശനവും നടന്നു.

വിവിധ ചിത്രങ്ങൾ കാണാം



































ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ

Post A Comment: