ഏഴോം ഗ്രാമ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് സർക്കാർ അംഗീകാരം നൽകിയതായി എം വിജിൻ എം എൽ എ അറിയിച്ചു. ഇതിനായി 37.67 ലക്ഷം രൂപയാണ് അനുവദിച്ചത്. കൃഷി വകുപ്പ് മുഖേനയാണ് സമഗ്ര നാളീകേര വികസന പദ്ധതി നടപ്പാക്കുന്നത്. നാളികേരത്തിൻ്റെ ഉൽപ്പാദനവും ഉൽപ്പാദന ക്ഷമതയും വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രോഗം ബാധിച്ചതും പ്രായം ചെന്നതുമായ തെങ്ങുകൾ മുറിച്ചു മാറ്റി പുതിയത് നടുക, സംയോജിത കീടരോഗ നിയന്ത്രണം, സംയോജിത വളപ്രയോഗം, ഇടവിള കൃഷി പ്രോത്സാഹിപ്പിക്കൽ, ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനം എന്നിവയാണ് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്.

ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ
 

Post A Comment: