കോവിഡ് 19 മഹാമാരി കാരണം 2 വർഷത്തെ അടച്ചിടലിന് ശേഷം സ്കൂൾ തുറന്നപ്പോൾ മുൻ കാലങ്ങളിലെ പ്രവേശനോത്സവത്തിനെക്കാൾ ആഘോഷ പൊലിമയോടെയായിരുന്നു ഇത്തവണത്തെ സ്കൂൾ പ്രവേശനോത്സവം. വിദ്യാർത്ഥികൾക്ക് ഇനി അധ്യാപകരിൽ നിന്നും നേരിട്ട് വിദ്യ അഭ്യസിക്കാം.
ശ്രീ. കെ.പി.മധുസൂദനൻ ( എച്ച് .എം.) സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ. ഗീത അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി.പി.സുലോചന, വാർഡ് മെമ്പർമാരായ ശ്രീ.എൻ.ഗോവിന്ദൻ, രജീഷ്. കെ., കെ.വി.രാജൻ, പി.ടി.എ.പ്രസിഡണ്ട് വിനോദ് കുമാർ.ടി.പി, മദർ പി.ടി.എ. പ്രസിഡണ്ട് ശ്രീമതി നിഷ പ്രകാശൻ, മുൻ അധ്യാപിക സരോജിനി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ കൈവേലി ഈസ്റ്റ് & വെസ്റ്റ് യൂണിറ്റ് കമ്മറ്റി, സാംസ്കാരിക സംഘടനയായ നവശക്തി നരിക്കോട്, ജി.എൻ.യു.പി. സ്കൂൾ നരിക്കോട് എന്നിവയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ കൈമാറി.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...
Post A Comment: