സ്വാതന്ത്ര്യത്തിന് 75 വർഷം പൂർത്തിയാകുന്ന വേളയിൽ 16,500 ദേശീയ പതാകകൾ നിർമ്മിച്ചു നൽകുകയാണ് ഏഴോം ഗ്രാമപഞ്ചായത്തിന് കീഴിലുള്ള അപ്പാരൽ പാർക്ക്.
കേരളത്തിൽ ദേശീയ പതാകയുടെ നിർമാണ ചുമതല കുടുംബശ്രീ മിഷനെയാണ് ഏല്പിച്ചിരിക്കുന്നത്.. ജില്ലയിൽ മൊത്തം 2 ലക്ഷം പതാകകളുടെ നിർമാണ പ്രവർത്തനമാണ് നടന്നു വരുന്നത്.. ജില്ലയിലെ 26 ഓളം അപ്പാരൽ യൂണിറ്റുകളും 76 ഓളം തയ്യൽ യുണിറ്റുകളും നിർമാണ പ്രവർത്തനം ചെയ്തു വരുന്നു..
ഏഴോം അപ്പാരൽ പാർക്കിൽ 30 കുടുംബശ്രീ വനിതകൾ ചേർന്ന് 16,500 പതാകകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്... വിപണിയിൽ 30 രൂപ നിരക്കിൽ ഈ പതാകകൾ ലഭ്യമാകും.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...
Post A Comment: