നരിക്കോട്: 2022 ലെ ഏഴോം ഗ്രാമപഞ്ചായത്തിൻ്റെ കലാകായിക മേളയായ കേരളോത്സവത്തിന് തിരശ്ശീല വീണു. വാശിയേറിയ കായിക മത്സങ്ങൾക്ക് ശേഷം ഇന്നലെ (27/11/2022) രാത്രിയോടു കൂടിയാണ് കലാമത്സരങ്ങൾ സമാപിച്ചത്. മത്സരവേദിയിലെ പങ്കാളിത്തം കൊണ്ടും കാഴ്ച്ചക്കാരുടെ മികച്ച പിന്തുണ കൊണ്ടും കേരളോത്സവം ഗ്രാമോത്സവമായി മാറി. കോവിഡ് മഹാമാരിയുടെ അടച്ചിടലുകൾക്ക് ശേഷം കലാകായിക പരിപാടികൾ സജീവമായ തിരിച്ചു വരവ് നടത്തിയതും കാണികൾക്ക് ആവേശമായി മാറി.
കായിക വിഭാഗത്തിലെ മികവാർന്ന പോരാട്ടത്തിലൂടെ 90 പോയിൻ്റ് നേടി ക്രിയേറ്റീവ് കൊട്ടില ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 79 പോയിൻ്റ് നേടി ഏഴോം പ്രതിഭ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കലാ സാഹിത്യ മത്സരങ്ങളിൽ 206 പോയിൻ്റ് നേടി ഏഴോം പ്രതിഭ ഒന്നാം സ്ഥാനവും 171 പോയിൻ്റ് നേടി റെഡ്സ്റ്റാർ എരിപുരം ചെങ്ങൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പതിവ് തെറ്റിക്കാതെ ഇത്തവണയും ഓവറോൾ ചാമ്പ്യൻപട്ടം നിലനിർത്തി ഏഴോം പ്രതിഭ. പ്രതിഭയുടെ പ്രതിഭാ ശേഷി നിലനിർത്തിയ പ്രകടനമായിരുന്നു അരങ്ങിൽ കണ്ടത്.
285 പോയിൻ്റ് നേടി ഏഴോം പ്രതിഭ ഓവറോൾ ചാമ്പ്യൻ പട്ടം നിലനിർത്തി....
230 പോയിൻ്റ് നേടി റെഡ് സ്റ്റാർ എരിപുരം ചെങ്ങൽ രണ്ടാം സ്ഥാനത്തെത്തി... അരങ്ങിലെ മികച്ച പ്രകടനം കൊണ്ട് റെഡ്സ്റ്റാർ ഇത്തവണയും രണ്ടാം സ്ഥാനം നിലനിർത്തി. ...കേരളോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ നിർവ്വഹിച്ചു..
സമാപന ചടങ്ങിൽ ശ്രീ. പി. കെ. വിശ്വനാഥൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. ശ്രീമതി കെ.എൻ. ഗീത അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഡി.വിമല മുഖ്യ അതിഥിയായി.
വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. യൂത്ത് കോർഡിനേറ്റർ സുധീഷ് പഞ്ചാരക്കുളം നന്ദി പ്രകാശിപ്പിച്ചു.
സമ്മാനദാനത്തിൻ്റെ വിശദമായ ചിത്രങ്ങൾ നാളെ സൈറ്റിൽ ലഭ്യമാകും..
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...
Post A Comment: