ഏഴോം ഗ്രാമപഞ്ചായത്ത് - ആസദി കാ അമൃത് മഹോത്സവത്തിൻ്റെ സമാപന ചടങ്ങയി നിർദേശിക്കപെട്ട മേരി മാട്ടി മേരി ദേശ് ( എൻ്റെ മണ്ണ് എൻ്റെ രാജ്യം) പദ്ധതി പ്രകാരം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊട്ടില ഹൈ സ്കൂൾ ജൈവ വൈവിധ്യ ഉദ്യാനത്തിൽ 75 വൃക്ഷ തൈകൾ വെച്ച് പിടിപ്പിച്ചു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ .പി ഗോവിന്ദൻ വൃക്ഷ തൈ നട്ട് കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഏഴോം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. ഡി എൻ പ്രമോദ് സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ ശ്രീമതി. കെ നിർമ്മല അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. പി ഗോവിന്ദൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങിൽ വിമുക്ത ഭടൻമാരെ ആദരിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ പി അനിൽകുമാർ മെമ്പർ കെ വി രാജൻ, NYV നെഹ്റു യുവ കേന്ദ്ര കണ്ണൂർ റായീസ് കെ വി എന്നിവർ സംസാരിച്ചു. മെമ്പർമാരായ പി കെ വിശ്വനാഥൻ മാസ്റ്റർ, ഉഷ പ്രവീൺ, ഇ ശാന്ത, ജസീർ അഹമ്മദ്,കൊട്ടില HSS HM ഇൻ ചാർജ് രാജിനി, പ്രിൻസിപ്പൽ ഇൻ ചാർജ് ഉണ്ണികൃഷ്ണൻ MGNREGA AE അജയ് എ കെ, ഓവർസിയർ രജന എം വി,WIRAS കോളേജ് പ്രോഗ്രാം ഓഫീസർ ധന്യ കെ യം, കൊട്ടില HSS NSS വളണ്ടിയർസ്, WIRAS കോളേജ് വിളയാങ്കോട് എൻ. എസ്. എസ്. വളണ്ടിിയേർസ് , തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. വി ഇ ഒ
ബബിത കെ നന്ദി പ്രകാശിപ്പിച്ചു.
വിവിധ ചിത്രങ്ങൾ ...
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ ...
Post A Comment: