അരങ്ങ് സർഗ്ഗോത്സവം
പഴയങ്ങാടി: ഏഴോം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ അഭിമുഖ്യത്തിൽ അരങ്ങ് സർഗ്ഗോത്സവം സംഘടിപ്പിച്ചു.
നെരുവമ്പ്രം യു.പി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സിനിമാ താരം പി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു..
ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡി വിമല , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എൻ ഗീത, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് സി വി കുഞ്ഞിരാമൻ, വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ പി അനിൽകുമാർ , ക്ഷേമ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി സുലോചന, കെ.പി മോഹനൻ, ഇ ടി വേണുഗോപാൽ, വി ശശി , വി ആർ വി ഏഴോം എന്നിവർ ആശംസാ പ്രസംഗം നടത്തി.
കുടുംബശീ സി ഡി എസ് ചെയർപേഴ്സൺ എം.കെ ലത സ്വാഗതവും മെമ്പർ സെക്രട്ടറി എം ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.
ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ
Post A Comment: