കാർഷിക വികസന നയങ്ങളെ കുറിച്ചുള്ള ബോധവത്കരണവും, നൂതന സാങ്കേതിക വിദ്യകളുടെ പ്രചാരണവുമാണ് പരിപാടിയുടെ ലക്ഷ്യം. കൃഷി വിജ്ഞാൻ കേന്ദ്രം, കണ്ണൂരിൽ നിന്നുള്ള ശാസ്ത്രജ്ഞരും വിദഗ്ധരും ക്യാമ്പയിനിൽ പങ്കെടുത്തു. മുഖാമുഖം ചർച്ചകളിലൂടെ കർഷകർക്ക് അവരുടെ സംശയങ്ങൾക്ക് വിശദമായ മറുപടി ലഭിച്ചു.

മഴക്കാല കൃഷി പൂർവ്വതയ്യാറെടുപ്പുകൾ,  ശാസ്ത്രീയകൃഷി തുടങ്ങിയ വിഷയങ്ങളിൽ വിവിധ ക്ലാസുകൾ സംഘടിപ്പിക്കപ്പെട്ടു.

കൃഷി ഓഫീസർ ബുഷ്റ ടി ടി  സ്വാഗതം ആശംസിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ :കെ. പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

അജിത്ത് മോഹൻ  (D.P.D., ATMA), സതീഷ് കുമാർ (കൃഷി അസിസ്റ്റൻറ് ഡയറക്ടർ, കല്യാശ്ശേരി)

കെ വി രാജൻ, വാർഡ് മെമ്പർ  (കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ) എൻ ഗോവിന്ദൻ (വാർഡ് മെമ്പർ),  എന്നിവർ ആശംസകൾ നേർന്നു.

മുഖ്യ ചർച്ചകൾ: ജി. കെ. ശിവരാമൻ (സയന്റിസ്റ്റ്, CIFT, എറണാകുളം) ഷഹനാസ് കെ.എം.പി (ഫാം സൂപ്രണ്ട്, കെ.വി.കെ, കണ്ണൂർ).

 കുസുമം തോമസ് (കൃഷി അസിസ്റ്റൻറ്) ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. 

വിവിധ ചിത്രങ്ങൾ : 






















ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ 







Post A Comment: