ബഹു: ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങ് ശ്രീമതി ലുബിന.കെ. ഏഴോം  ചിത്രരചന നടത്തി ഉദ്ഘാടനം ചെയ്തു. 


ജൻമനാ തന്നെ കേൾവി ശക്തിയും സംസാര ശേഷി വൈകല്യവും ഉള്ള വ്യക്തിയാണ് ലുബിന .കെ . ഏഴോം പഞ്ചായത്തിന് സമീപം താമസിക്കുന്ന ലുബിന ആബിദയുടെയും പി.അലിയുടെയും മകളാണ്. 




ലുബിന വരച്ച ചിത്രങ്ങളും ചടങ്ങിൽ പ്രദർശിപ്പിച്ചു. 




ഈ ചടങ്ങിലേക്ക് ലുബിനയെ ക്ഷണിച്ച ആരോഗ്യ പ്രവർത്തകരെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ അഭിനന്ദിച്ചു. എന്ത് കൊണ്ടും മാതൃകാപരമായ കാര്യമാണിതെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഭരണ സമിതിക്ക് വേണ്ടി ഏഴോം ഗ്രാമപഞ്ചായത്തിൻ്റെ ഉപഹാരം ശ്രീ.പി. ഗോവിന്ദൻ ലുബിനയ്ക്ക് കൈമാറി.   


ഡോ. മുഹമ്മദ് സാദിഖ്, ശ്രീമതി മിനിമോൾ മാത്യു.    (എച്ച്.ഐ) തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു. ശ്രീ. സുനിൽ (ജെ.എച്ച്.ഐ) സ്വാഗതം ആശംസിച്ചു. 




പി. എച്ച്.സി യിലെ ആരോഗ്യ പ്രവർത്തകരും   പഞ്ചായത്തിലെ മുഴുവൻ ആശാ വർക്കർമാരും ചടങ്ങിൽ പങ്കെടുത്തു. പങ്കെടുത്ത മുഴുവൻ പേരും പോസ്റ്റർ ക്യാമ്പയ്നിൽ പങ്കെടുത്തു.







ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...



Post A Comment: