ഏഴോം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും വലിയ കുളങ്ങളിലൊന്നായ ഏഴോം പഞ്ചായത്ത് കുളത്തിൻ്റെ (അമ്പലക്കുളം) നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കല്ല്യാശ്ശേരി എം.എൽ.എ ശ്രീ. എം.വിജിൻ നിർവ്വഹിച്ചു.



ചടങ്ങിൽ ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ അധ്യക്ഷതവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.കെ.പി. അനിൽകുമാർ സ്വാഗതം ആശംസിച്ചു.



ശ്രീമതി ഡി.വിമല (വൈസ് പ്രസിഡണ്ട് കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്), ശ്രീ. ഒ.വി.നാരായണൻ (മുൻ പ്രസിഡണ്ട്, കണ്ണൂർ ജില്ലാ പഞ്ചായത്ത്), ശ്രീ. ഇ എം. നാരായണൻ നമ്പൂതിരി (ദേവസ്വം ട്രസ്റ്റി, ഏഴോം ശിവക്ഷേത്രം), ശ്രീ. കെ ചന്ദ്രൻ (പ്രസിഡണ്ട് ഏഴോം സർവ്വീസ് സഹകരണ ബാങ്ക്) , ശ്രീ. കെ.പി. മോഹനൻ ( ആസൂത്രണ സമിതി അംഗം, ഏഴോം ഗ്രാമപഞ്ചായത്ത്), ശ്രീ. കെ.ശ്രീധരൻ, പ്രസിഡണ്ട്, ഏഴോം ശിവക്ഷേത്ര കമ്മറ്റി ) , ശ്രീ. എ. ദിനൂപ് (‌പ്രസിഡണ്ട്, ഏഴോം പ്രതിഭ ) തുടങ്ങിയവർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു.





ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.പി.കെ.വിശ്വനാഥൻ മാസ്റ്റർ ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചു.

ഏഴോം ഗ്രാമ പഞ്ചായത്ത് 2021-22 സാമ്പത്തീക വർഷത്തിൽ കോർപ്പറേഷൻ ഫണ്ട് ഉപയോഗിച്ചുള്ള കുളം നവീകരണത്തിൻ്റെ ഒന്നാം ഘട്ട പ്രവൃത്തിയാണ് ഇപ്പോൾ നടന്നു വരുന്നത്.





ഏഴോം ഗ്രാമപഞ്ചായത്ത് മിഡിയ...




 

Post A Comment: