ബ്ലോക്ക് പഞ്ചായത്തിൽ നിന്നും നഴ്സറി നിർമ്മിക്കുന്നതിനുള്ള വിത്ത് ലഭ്യമാക്കുകയും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ വെച്ചുപിടിപ്പിക്കാനുതകുന്ന രീതിയിൽ വിത്ത് നടുന്നതിനും അത് പരിപാലിക്കുന്നതും ഒന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ നഴ്സറി നിർമ്മാണം ആരംഭിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ നിർമ്മിച്ചെടുത്ത വൃക്ഷതൈകളാണ് പരിസ്ഥിതി ദിനത്തിൽ ശ്രീ. പി.പി.ഷാജിർ നട്ടുപിടിപ്പിച്ചത്. എല്ലാം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.സുലോചന, വാർഡ് മെമ്പർ കെ.വി.രാജൻ, കൃഷി ഓഫീസർ സതീഷ് കുമാർ തുടങ്ങിയവരും വൃക്ഷ തൈ വെച്ചുപിടിപ്പിക്കുന്നതിൽ പങ്കാളികളായി. വൃക്ഷ തൈകളുടെ വിതരണവും നടന്നു.


അംഗൻവാടി പരിസരത്ത് ചേർന്ന ചടങ്ങിൽ ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി രേഷ്മ പരാഗൻ, കൃഷി ഓഫീസർ ശ്രീ. സതീഷ് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പി.സുലോചന, വാർഡ് മെമ്പർ ശ്രീ.കെ.വി.രാജൻ തുടങ്ങിയവർ സംസാരിച്ചു.  ശ്രീ.ശശിധരൻ (ജോയൻ്റ് ബി.ഡി.ഒ.) സ്വാഗതവും ശ്രീ അജയ്.എ.കെ. ( അക്രഡിറ്റഡ് എഞ്ചിനീയർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) നന്ദിയും പ്രകടിപ്പിച്ചു.


















ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ...



Post A Comment: