ഉപജില്ലയിലെ തൊണ്ണൂറ് വിദ്യാലയങ്ങളിൽ നിന്നായി നാലായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. നെരുവമ്പ്രം യുപി സ്കൂളും സമീപത്തെ വിദ്യാലയങ്ങൾ ഉൾപ്പെടെ 10 വേദികളിൽ ആണ് മത്സരം നടത്തുക. സംഘാടകസമിതി രൂപീകരണം മുൻ എം.എൽ.എ. ശ്രീ.ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു.





 ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.. മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. വി. രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. 



























ഒ വി നാരായണൻ, സി വി കുഞ്ഞിരാമൻ, പി കെ വിശ്വനാഥൻ മാസ്റ്റർ, ഡി.വിമല, കെ.എൻ. ഗീത, ഫാദർ മാത്യു കുഴിമലയിൽ, ടിവി ഗണേശൻ മാസ്റ്റർ, കെ പി മോഹനൻ, കെ. ചന്ദ്രൻ, കെ മനോഹരൻ, കെ.പി. മോഹനൻ, രേഷ്മ പരാഗൻ ,സിർബഹൽ, ടി.കെ. രഞ്ജിത്, പി.കെ. ശാന്തി ടീച്ചർ എം.കെ. രമേഷ് കുമാർ എന്നിവർ സംസാരിച്ചു. എ പി വത്സല ടീച്ചർ സ്വാഗതവും , ജയചന്ദ്രൻ നെരുവമ്പ്രം നന്ദിയും പറഞ്ഞു. 

മേളയുടെ നടത്തിപ്പിനായി 16 സബ് കമ്മറ്റികൾ രൂപീകരിച്ചു. മുൻ അധ്യാപകൻ കെ പത്മനാഭൻ ,സ്ക്കൂൾ പ്രധാനാധ്യാപിക എ. പി വത്സല എന്നിവരിൽ നിന്ന് ടി വി രാജേഷ് ആദ്യ ഫണ്ട് ഏറ്റുവാങ്ങി.


ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...



Post A Comment: