ഏഴോം ഗ്രാമപഞ്ചായത്ത് കേരളോത്സവം (2023) ..455 പോയിൻ്റ് നേടി റെഡ്സ്റ്റാർ എരിപുരം ചെങ്ങൽ ഓവറോൾ ചാമ്പ്യനായി..... കായിക വിഭാഗത്തിൽ 188 പോയിൻ്റും കലാ സാഹിത്യ മത്സര വിഭാഗത്തിൽ 267 പോയിൻ്റുമാണ് റെഡ്സ്റ്റാർ കരസ്ഥമാക്കിയത്...
ജ്യോതി കാനായി രണ്ടാം സ്ഥാനം കരസ്ഥമാക്കി ....
സമാപന സമ്മേളനത്തിൽ ശ്രീ. പി.കെ.വിശ്വനാഥൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു ശ്രീമതി കെ.എൻ. ഗീത അധ്യക്ഷത വഹിച്ചു സി.പി. ഷിജു ( ജില്ലാ പഞ്ചായത്ത് മെമ്പർ) സമ്മേളനം ഉദ്ഘാടനം ചെയ്തു ശ്രീ. പി.ഗോവിന്ദൻ സമ്മാനദാനം നിർവ്വഹിച്ചു ...
കെ.പി.അനിൽകുമാർ, എൻ.ഗോവിന്ദൻ , പി.സുലോചന, കെ.രജീഷ്, ഇ.കെ.ശാന്ത, ഉഷ പ്രവീൺ, ഗ്രീഷ്മ കെ.വി., ജസീർ അഹമ്മദ്, പി.വി.പ്രേമരാജൻ തുടങ്ങിയവർ സംസാരിച്ചു.
കലാവിഭാഗം കൺവീനർ അനിൽ നരിക്കോട് സമാപന ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
കഴിഞ്ഞ രണ്ട് കേരളോത്സവങ്ങളിലും റെഡ് സ്റ്റാർ ചെങ്ങൽ എരിപുരം ഓവറോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തായിരുന്നു. പക്ഷെ ഇത്തവണ റെഡ്സ്റ്റാറിന് മുന്നിൽ ചരിത്രം വഴി മാറി. ആദ്യമായി റെഡ്സ്റ്റാർ ഓവറോൾ ചാമ്പ്യൻ്റെ ട്രോഫിയിൽ മുത്തമിട്ടു...
വിവിധ ചിത്രങ്ങൾ കാണാം..
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ ....
Post A Comment: