ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ഏഴോം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആചരിച്ചു. നരിക്കോട് അരയോളം കനാൽ തോട് പരിസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
ഗിരീഷ് തിടിൽ ( എച്ച് സി ) സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ.എൻ. ഗീത അധ്യക്ഷത വഹിച്ചു. കെ.വി. രാധാകൃഷ്ണൻ മാസ്റ്റർ, ഇ.ടി.വേണുഗോപാലൻ, കെ പി.സുരേശൻ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാർ, വിവിധ വാർഡ് മെമ്പർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ, തൊഴിലാളികൾ, പരിസ്ഥിതി പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പ്രകൃതി സംരക്ഷണ പ്രതിഞ്ജയിൽ എല്ലാവരും പങ്കാളികളായി. വാർഡ് മെമ്പർ എൻ.ഗോവിന്ദൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
Post A Comment: