ഏഴോം ഗ്രാമ പഞ്ചായത്ത് ബാലസൗഹൃദ പഞ്ചായത്ത് ആക്കുന്നതിൻ്റെ ഭാഗമായി ഈ വർഷത്തെ വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി ഉദയഗിരി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് 2024 ഡിസംബർ 20, 21, 22 തീയ്യതികളിൽ നെരുവമ്പ്രം യു.പി സ്കൂളിൽ വെച്ച് നടത്തുന്ന സ്റ്റുഡൻ്റ്സ് എക്സ്ചേഞ്ച് പ്രോഗ്രാം സമന്വയ 2024ൻ്റെ വിജയകരമായ നടത്തിനു വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. 95 പേർ പങ്കെടുത്തു.
ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ.
ഉദയഗിരി ഗ്രാമപഞ്ചായത്തിലെ 60 കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും ഉൾപ്പടെ 110 പേർ 2024 ഡിസംബർ 20 ന് 10 മണിക്ക് നെരുവമ്പ്രത്ത് എത്തിച്ചേർന്ന് 3 ദിവസം ഏഴോം ഗ്രാമ പഞ്ചായത്തിൽ താമസിച്ച് ഏഴോത്തെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കും..
ജനുവരി മാസം ഏഴോം ഗ്രാമ പഞ്ചായത്തിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ഉദയഗിരി പഞ്ചായത്തിൻ്റെ അതിഥികളാവും.