"ഒന്നാം ക്ലാസ് ഒന്നാം തരമാക്കൽ "
"ഒന്നാം ക്ലാസ് ഒന്നാം തരമാക്കുക എന്ന" ടാഗ്‌ലൈൻ ഉയർത്തിപ്പിടിച്ചു ഏഴോം ഗ്രാമപഞ്ചായത്തിലെ നാല് വിദ്യാലയങ്ങളിലെ ഒന്നാം ക്ളാസിലേക്ക് നാളെ 01/11/2021 ന് ഫർണിച്ചർ വിതരണം ചെയ്യും. ഇതിന്റെ പഞ്ചായത്തുതല ഉദ്ഘാടനം ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ നിർവ്വഹിക്കും. വേദി GWLPS ഏഴോം. ചടങ്ങിൽ ശ്രീ.ഗംഗാധരൻ .കെ. (എച്ച്.എം.) സ്വാഗതം ആശംസിക്കും, ശ്രീ.പി.കെ.വിശ്വനാഥൻ മാസ്റ്റർ ( ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ) അധ്യക്ഷത വഹിക്കും.
ശ്രീ.കെ.പി.മധുസൂദനൻ മാസ്റ്റർ (വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ) പദ്ധതിയെപ്പറ്റി വിശദീകരണം നടത്തും. ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ.ഗീത, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.പി.അനിൽകുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി.പി.സുലോചന എട്ടാം വാർഡ് മെമ്പർ ശ്രീമതി ഗ്രീഷ്‌മ, ബി.ആർ.സി. കോർഡിനേറ്റർ ശ്രീമതി.സരിത എന്നിവർ ആശംസ പ്രസംഗം നടത്തും. മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി.സാബിദ. എസ്.കെ.പി. നന്ദി പ്രകാശിപ്പിക്കും.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ
Post A Comment: