കൊറോണ വൈറസ്-സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകള്‍.



മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ (COVID-2019) corona virus. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്), കോവിഡ്-19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു..
ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോ(SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം. 

കൊറോണ വൈറസിന്റെ ഘടന ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകൾ ആണ്. കഴിഞ്ഞ 70 വർഷങ്ങളായി, കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. മൃഗങ്ങൾക്കിടയിൽ പൊതുവേ ഇത് കണ്ടുവരുന്നുണ്ട്. സൂണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർഥം. ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈനയിൽ  കണ്ടെത്തിയിത്  ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ, ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്.

സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. രോഗപ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസോശ രോഗങ്ങൾ പിടിപെടും.  ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. 



കോവിഡ്-19 

(SARS) വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് (2-SARS-CoV-2) മൂലം ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ് രോഗം 2019 (COVID-19) (Corona Virus Disease -2019). 2019–20 ലെ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ് കോവ്-2 വൈറസ് ആണ്. ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. 
പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവനും പടർന്നു.രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ മൂക്കുചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പകരാൻ സാധ്യതയുള്ളത്. രോഗാണുസമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ 14 ദിവസം വരെയാണ്. വ്യക്തിശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റോളം നന്നായി കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗപ്പകർച്ച തടയാൻ ശുപാർശ ചെയ്യുന്നു.
 ചുമയ്ക്കുമ്പോൾ മൂക്കും വായയും മൂടുന്നതിലൂടെ രോഗാണുവ്യാപനം കുറെയേറെ തടയാം. രോഗബാധിതരിൽ പനി, ചുമ, ശ്വാസംമുട്ടൽ, തൊണ്ടവേദന എന്നീ ലക്ഷണങ്ങളുണ്ടാവാം. ഇത് ന്യുമോണിയക്കും ബഹു-അവയവ സ്തംഭനത്തിനും കാരണമാകാം.നിലവിൽ ഇതിന് നിർദ്ദിഷ്ട ആൻറിവൈറൽ ചികിത്സ ഇല്ല.ഈ രോഗത്തിന് 1% മുതൽ 4% വരെ മരണനിരക്ക് കണക്കാക്കുന്നു.രോഗബാധിതരുടെ പ്രായമനുസരിച്ച് മരണനിരക്ക് 15 ശതമാനം വരെയാകാം.രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ, പരിചരണം, പരീക്ഷണാത്മക നടപടികൾ എന്നിവ ഉൾപ്പെടുന്ന പ്രതിരോധനടപടികളാണ് ചെയ്യാനാവുന്നത്. 


കോവിഡ് 19 ഇന്ത്യയിലെ ആദ്യ കേസ്  കേരളത്തിലും...
ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് യാത്ര ചെയ്ത മൂന്ന് മലയാളി വിദ്യാർത്ഥികളിൽ നിന്നാണ്. വുഹാൻ രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു. കേരളത്തിലെ തൃശൂർ, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. ഇവരിൽ രണ്ടുപേർ വുഹാനിലെ ഒരു സർവകലാശാലയിലെ മെഡിക്കൽ വിദ്യാർത്ഥികളാണ്. പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് കേരള സർക്കാർ 'സംസ്ഥാന ദുരന്തമായി' പ്രഖ്യാപിച്ചു. 
രോഗബാധിതരായ 3000 ത്തിലധികം പേരെ നിരീഷണവിധേയമാക്കി. അതിൽ 45 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. പോസിറ്റീവ് ആയ മൂന്ന് വ്യക്തികൾ പിന്നീട് ആശുപത്രി പരിചരണത്തെത്തുടർന്ന് അണുബാധയിൽ നിന്ന് രക്ഷ നേടി. കൂടുതൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ 4 ദിവസത്തിന് ശേഷം 'സംസ്ഥാന ദുരന്ത' മുന്നറിയിപ്പ് പിൻവലിച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വൈദ്യശാസ്ത്രം പഠിക്കാൻ ചൈന ഒരു പ്രധാന രാജ്യമായതിനാൽ കൊറോണ വൈറസ് മൂലമുള്ള യാത്രാവിലക്ക് പ്രാബല്യത്തിൽ വന്നപ്പോൾ നിരവധി മെഡിക്കൽ വിദ്യാർത്ഥികൾ ചൈനയിൽ കുടുങ്ങി. 
ചൈനയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയവരിൽ ചിലരെ ഒഴിപ്പിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിച്ച് കൊച്ചി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡുകളിൽ നിരീക്ഷണത്തിലാക്കി. അതിലൂടെ അവരെയൊന്നും രോഗം ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തി. മാർച്ച് 8-ന് കേരളത്തിൽ നിന്ന് പുതിയ അഞ്ച് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 
ഇറ്റലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ ദമ്പതികളും അവരുടെ 26 വയസ്സുള്ള മകനുമാണ് കൊറോണ ബാധ ഉണ്ടായിരുന്നത്. കുടുംബവുമായി ബന്ധം പുലർത്തിയ രണ്ടുപേർ കൂടി രോഗബാധിതരാണെന്ന് പരിശോധനയിൽ തെളിഞ്ഞു. തുടർന്ന് അവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. 
കേരളത്തിൽ ചെലവഴിച്ച ഒരാഴ്ചയ്ക്കിടെ കുടുംബം ആരോഗ്യപരിശോധനയിൽ നിന്ന് രക്ഷപ്പെടുകയും മറ്റ് നിരവധി സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് സർക്കാർ 'ഹൈ അലർട്ട്' പുറപ്പെടുവിച്ചു. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ 3 വയസ്സുള്ള മറ്റൊരു കുട്ടിയെ മാർച്ച് 9-ന് പരിശോധനയിൽ പോസിറ്റീവ് ആയി കണ്ടെത്തി. കുട്ടിയേയും മാതാപിതാക്കളെയും എറണാകുളം മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി. ദമ്പതികളുമായി ബന്ധപ്പെട്ട 6 വ്യക്തികൾക്കും ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ മകനും കൊറോണ വൈറസ് അണുബാധയുണ്ടെന്ന് മാർച്ച് 10-ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധയുടെ എണ്ണം 12 ആയി വർദ്ധിച്ചു. പുതിയ നാല് രോഗബാധിതരെ കോട്ടയം, കോഴഞ്ചേരി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. 

രോഗബാധിതരായ ദമ്പതികളുടെ മാതാപിതാക്കളാണ് രോഗബാധിതരായ 2 വ്യക്തികൾ. അവർ റാന്നി സന്ദർശിച്ച ഒരു കുടുംബത്തിൽ നിന്നുള്ള രണ്ട് പേരും വിമാനത്താവളത്തിൽ നിന്ന് ദമ്പതികളെ കൂട്ടിക്കൊണ്ടുപോയ രണ്ട് ബന്ധുക്കളുമാണ് നാലു പേർ. കൊറോണ വൈറസിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് ഉദ്ദേശത്തിൽ 2020 മാർച്ച് -22ന് ഇന്ത്യയൊട്ടാകെ ജനത കർഫ്യൂ പ്രഖ്യാപിച്ചു. മെയ് 28-ന് പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകളിൽ ഈ രോഗം റിപ്പോർട്ട് ചെയ്തു. കേരളത്തിലെ കോവിഡ്-19 പകർച്ചവ്യാധിയുടെ ആദ്യ കേസ് (ഇത് ഇന്ത്യയിലെ ആദ്യത്തേതും കൂടിയാണ്) 2020 ജനുവരി 30-ന് തൃശൂരിൽ സ്ഥിരീകരിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും കേരളീയരുടെ തിരിച്ചുവരവിനെത്തുടർന്ന് മേയ് പകുതിയോടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജൂൺ 20 വരെ 3039 കേസുകൾ സ്ഥിരീകരിച്ചു. ചൈന, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ നിന്നും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 12-ന് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. 
വൈറസ് ബാധ നിയന്ത്രണവിധേയമാക്കുക എളുപ്പമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഏറ്റവും കുറഞ്ഞ മരണനിരക്കായ 0.63% ആണ് കേരളത്തിൽ. കോവിഡ്-19-ൽ കേരളത്തിന്റെ വിജയത്തെ ദേശീയമായും അന്തർ‌ദ്ദേശീയമായും പ്രശംസിച്ചു.
ഈ പേജിൽ ഇന്ന് മുതൽ  നിങ്ങൾക്കു നമ്മുടെ പഞ്ചായത്തിലെ കോവിഡ് 19 കണക്കുകൾ അറിയാം.



Post A Comment: