കണ്ണോം എൽ.പി.സ്കൂളിൻ്റെ പുതുതായി നിർമ്മിച്ച കെട്ടിടം ബഹു: കല്ല്യാശ്ശേരി എം.എൽ.എ. ശ്രീ. എം. വിജിൻ ഉദ്ഘാടനം നിർവ്വഹിച്ചു. (31/10/2021).
പി.ടി.എ. പ്രസിഡണ്ട് ശീ. എ.കെ.ഉദയൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു, ബഹുമാനപ്പെട്ട ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ അധ്യക്ഷനായി ബഹുമാനപ്പെട്ട കല്ല്യാശ്ശേരി എം.എൽ.എ ശ്രീ. എം. വിജിൻ കണ്ണോം എൽ.പി. സ്കൂൾ കണ്ണോത്തിൻ്റെ പുതുതായി നിർമ്മിച്ച കെട്ടിടം നാടിന് സമർപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഇ.വി. രാഗിണി റിപ്പോർട്ട് അവതരിപ്പിച്ചു. ഏഴോം ഗ്രാമപഞ്ചായത്തിൻ്റെ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.പി.കെ. വിശ്വനാഥൻ മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ശ്രീമതി പി.സുലോചന, ആറാം വാർഡ് മെമ്പർ ശ്രീ.കെ.വി.രാജൻ, സ്കൂൾ മാനേജർ ശ്രീമതി. പി.വി.രാധമ്മ, ശ്രീമതി. പി. സരിത (CRC കോർഡിനേറ്റർ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ശ്രീമതി. കെ. സിതാര (അസി.ടീച്ചർ) ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. 1936 ലാണ് ഈ സ്കൂൾ സ്ഥാപിതമാവുന്നത്.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ
Post A Comment: