കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഏഴോം ഗ്രാമ പഞ്ചായത്ത്, ഏഴോം കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ 2022 ആഗസ്ത് 17 ന് (ചിങ്ങം 1) കർഷക ദിനം ആചരിച്ചു.


ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.സി.പി.ഷിജു ഉദ്ഘാടനം ചെയ്തു.



യോഗത്തിൽ ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ശ്രീമതി നിഷ ജോസ് സ്വാഗതം ആശംസിച്ചു.



മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഒ.വി.നാരായണൻ മുഖ്യാതിഥിയായി.



മുതിർന്ന കർഷകൻ ശ്രീ. പനക്കട കുഞ്ഞപ്പയെ  (ചെങ്ങൽ ),  ശ്രീ. സി.പി.ഷിജു ആദരിച്ചു.


ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഡി.വിമല കർഷകരെ ആദരിച്ചു.



















ശ്രീമതി കെ.എൻ. ഗീത, ശ്രീ.പി.കെ. വിശ്വനാഥൻ മാസ്റ്റർ, കെ.ചന്ദ്രൻ, ടി. കുഞ്ഞിരാമൻ, സി.വി.കുഞ്ഞിരാമൻ, ടി.വി. പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. ശ്രീ. പ്രശാന്തൻ പി.വി. (കൃഷി അസിസ്റ്റൻ്റ് ) നന്ദി പ്രകാശിപ്പിച്ചു.









കൂടുതൽ ചിത്രങ്ങൾ കാണാം ...

















ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ....


Post A Comment: