സംരംഭ വർഷത്തിന്റെ ഭാഗമായി ഏഴോം ഗ്രാമ പഞ്ചായത്തിൽ വ്യവസായ വാണിജ്യ വകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ലോണ് വായ്പാ മേളയും നവ സംരംഭകർക്കുള്ള ലൈസെൻസ് വിതരണവും ബഹു: കല്യാശ്ശേരി നിയോജക മണ്ഡലം എം എൽ എ  ശ്രീ. എം വിജിൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ 4 പേർക്ക് വായ്പാ വിതരണവും 6 പേർക്ക് ലൈസെൻസ് എം എസ് എം ഈ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും വിതരണം ചെയ്തു, രണ്ടിലധികം വായ്പാ അപേക്ഷകൾ ബാങ്കുകളിലേക്കു സമർപ്പിച്ചു.







ഏഴോം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി കെ  എൻ ഗീത അധ്യക്ഷത വഹിച്ച ചടങ്ങിൽ കല്യാശ്ശേരി വ്യവസായ വികസന ഓഫീസർ സ്മിത ആർ കെ സ്വാഗതവും തുടർന്ന് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ഡി വിമല, കല്യാശ്ശേരി ബ്ലോക്ക് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ   സി പി മുഹമ്മദ് റഫീഖ്, ഏഴോം പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. അനിൽകുമാർ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. വിശ്വനാഥൻ മാസ്റ്റർ, സി ഡി എസ് ചെയർപേഴ്സൺ  ലത എം കെ, ഏഴോം ഗ്രാമ പഞ്ചായത്ത് പരിധിയിലെ  വിവിധ ബാങ്ക് ഉദ്യോഗസ്ഥരും മറ്റു ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്ഥരും ചടങ്ങിൽ സംസാരിച്ചു.













ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ....



Post A Comment: