ഏഴോം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ ഓണം വിപണന മേള പഴയങ്ങാടിയിൽ ആരംഭിച്ചു.. സെപ്റ്റംബർ 4,5,6 തീയ്യതികളിൽ 3 ദിവസങ്ങളിൽ ആയി നടക്കുന്ന മേലയുടെ ഉദ്ഘാടനം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ഗോവിന്ദൻ നിർവഹിച്ചു.
സി ഡി എസ് ചെയർ പേർസണൽ ശ്രീമതി എം കെ ലതയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് കുടുംബശ്രീ മെമ്പർ സെക്രട്ടറി ശ്രീമതി മൃദുല സ്വാഗതം പറഞ്ഞു.. വാർഡ് മെമ്പർമാരായ ശ്രീ ഗോവിന്ദൻ, കെ വി രാജൻ, രജീഷ്,, ഉഷ പ്രവീൺ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.. സി ഡി എസിന്റെ ഉപസമിതി കൺവീനർ ശ്രീമതി കെ വി ശോഭന നന്ദി പറഞ്ഞു..
പച്ചക്കറി, കുടുംബശ്രീ ബ്രാൻഡഡ് ഉത്പന്നങ്ങൾ, പലഹാരങ്ങൾ, വിവിധ തരം അച്ചാറുകൾ, ജൈവ അരി, അപ്പാരൽ പാർക്കിന്റെ തുണിത്തരങ്ങൾ, മൺ കലങ്ങൾ, ചെടിച്ചട്ടികൾ, വിവിധ ഇനം പായസങ്ങൾ തുടങ്ങി വിവിധയിനം സ്റ്റാളുകൾ മേളയിൽ ഒരുക്കിയിട്ടുണ്ട്..
ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ ..
Post A Comment: