ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബഹു കല്ല്യാശ്ശേരി എം.എൽ.എ. ശ്രീ. എം.വിജിൻ അധ്യക്ഷത വഹിച്ചു..



മുൻ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി പി.കെ.ശ്രീമതി ടീച്ചർ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി.ദിവ്യ തുടങ്ങിയവർ ചടങ്ങിലെ മുഖ്യ അതിഥികളായി.



ശ്രീ, സി.പി.ഷിജു, മുഹമ്മദ് റഫീഖ്, പി.കെ. വിശ്വനാഥൻ മാസ്റ്റർ, പി.സജിത, സ്മിത.ആർ.കെ., തുടങ്ങി വിവിധ വാർഡ് മെമ്പർമാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



അടുത്തിലയിലാണ് (വാർഡ് 12 ) തനിമ ഹോം സ്റ്റേ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. കേരള സർക്കാരിൻ്റെ ഒരു വർഷം ഒരു ലക്ഷം സംരഭങ്ങൾ പദ്ധതി പ്രകാരമാണിത്. മലബാർ പ്രദേശത്തെ ടൂറിസം മേഖലയിൽ പുതിയ കാൽവെപ്പും മാതൃകപരമായ പ്രവർത്തനവുമാണ് ഈ സംരഭമെന്ന് മന്ത്രി പറഞ്ഞു. ഏഴോം കൈപ്പാട് അരി ഗ്രാമപഞ്ചായത്തിൻ്റെ സ്നേഹ സമ്മാനമായി മന്ത്രിക്ക് നൽകി.

എം.വി.ശ്രീശൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.








സിന്ധു, സന്തോഷ്‌ ദമ്പതിമാരാണ് സ്നേഹം, അടുത്തില, ഏഴോം, പഴയങ്ങാടി, കണ്ണൂർ എന്ന അഡ്രസ്സിൽ ഉള്ള അവരുടെ തന്നെ വീട്ടിൽ ഈ സംരംഭം ആരംഭിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്കും താമസം സംബന്ധമായ കാര്യങ്ങൾക്കും നേരിട്ട് 8700318936, 8851724037 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...'



Post A Comment: