കേരള സംസ്ഥാന വനിതാ കമ്മീഷൻ്റെയും ഏഴോം ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. 

ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു..

വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ. ഗീത സ്വാഗതം ആശംസിച്ചു.  

ശ്രീ.കെ.പി.അനിൽകുമാർ ( ചെയർമാൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി), പി.കെ.വിശ്വനാഥൻ മാസ്റ്റർ ( ചെയർമാൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി), ശ്രീമതി പി.സുലോചന ( ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി) തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.



ഡോ: ജിതോയ്.പി.കെ. ( കൗൺസിലർ, സ്റ്റേറ്റ് പാനൽ ട്രെയിനർ കേരള) ജാഗ്രതാ സമിതി അംഗങ്ങൾക്കുള്ള പരിശീലന ക്ലാസ് കൈകാര്യം ചെയ്തു.


ഏഴോം ഗ്രാമപഞ്ചായത്തിൽ നിന്നും ആദ്യമായി സംസ്ഥാന വനിതാ കമ്മീഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ: പി. കുഞ്ഞായിഷക്ക് ഗ്രാമപഞ്ചായത്തിൻ്റെ പേരിലുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ കൈമാറി.
ഐ.സി.ഡി.എസ്. സൂപ്പർവൈസർ ശ്രീമതി. വി.വി.ഉദയകുമാരി നന്ദി പ്രകാശിപ്പിച്ചു.


വിവിധ ചിത്രങ്ങൾ .....








ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...


Post A Comment: