ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീമതി വി.വി. ഉദയകുമാരി സ്വാഗതം ആശംസിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പി.സുലോചന അധ്യക്ഷത വഹിച്ചു.




പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ. ഗീത, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.കെ.പി. അനിൽ കുമാർ, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ ശ്രീമതി ലത.എം.കെ, കില പരിശീലകയും      മുൻ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീമതി പ്രീത തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ ശ്രീ.എൻ.ഗോവിന്ദൻ നന്ദി പ്രകാശിപ്പിച്ചു.








വാർഡ് തല പഠന സംഘങ്ങൾക്കുള്ള ക്ലാസ് ശ്രീമതി സുജാത ടീച്ചർ  കൈകാര്യം ചെയ്തു...



 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട സ്ത്രീപദവി പഠനം വാർഡ്തല പഠന സംഘങ്ങൾക്കുള്ള പരിശീലന പരിപാടിയിൽ 1 മുതൽ 7 വരെ വാർഡുകളിൽ നിന്നുമായി 70 അംഗങ്ങളാണ് ഇന്നത്തെ പരിശീലനത്തിൽ പങ്കെടുക്കുന്നത്. 8 മുതൽ 14 വരെ വാർഡുകളിൽ നിന്നുള്ള 70 അംഗങ്ങൾക്ക് നാളെ ( 24/03/2023) പരിശീലനം നൽകും...







ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...



Post A Comment: