മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന കല്ല്യാശ്ശേരി മണ്ഡലം നവകേരള സദസ്സിൻ്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു.
ഏഴോം ഗ്രാമപഞ്ചായത്ത് നേതൃത്വം നൽകിയ വിളംബര ജാഥ കോട്ടക്കീലിൽ നിന്നും ആരംഭിച്ച് ഏഴോം ഗ്രാമപഞ്ചായത്ത് സ്ക്വയറിൽ സമാപിച്ചു. സ്ക്വയറിൽ വെച്ച് നടന്ന പൊതുയോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി ഡി.എൻ.പ്രമോദ് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.ഗോവിന്ദൻ അധ്യക്ഷനായി.
മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒ.വി. നാരായണൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു.
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി.വിമല, കെ.എൻ. ഗീത ( വൈസ് പ്രസിഡണ്ട്) ദിവ്യ, മോഹൻദാസ്, കെ.എൻ.അനിൽ , ടി. കുഞ്ഞിരാമൻ, ഷിജു തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
നവംബർ 20 ന് നവകേരള സദസ്സ് മാടായിപാറ പാളയം ഗ്രൗണ്ടിൽ വെച്ച് നടക്കും..
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.
Post A Comment: