Articles by "വിദ്യാഭ്യാസം"
Showing posts with label വിദ്യാഭ്യാസം. Show all posts

ഏഴോം ഗ്രാമപഞ്ചായത്ത് ഗവ: മാപ്പിള യു.പി.സ്കൂൾ ഏഴോം പ്രവേശന കവാടം ബഹുമാനപ്പെട്ട   കല്ല്യാശ്ശേരി എം.എൽ.എ ശ്രീ. എം. വിജിൻ ഉദ്ഘാടനം നിർവ്വഹിച്ചു.(05/11/2021)



ശ്രീ.വി.മാധവൻ നമ്പൂതിരി മാസ്റ്റർ (എച്ച്.എം. ജി.എം.യു.പി. സ്കൂൾ ഏഴോം) സ്വാഗതം ആശംസിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ശ്രീമതി.ലീല.പി.വി (സീനിയർ അസിസ്റ്റൻ്റ്) റിപ്പോർട്ട് അവതരിപ്പിച്ചു.

ശ്രീമതി.കെ.എൻ. ഗീത ( വൈസ് പ്രസിഡണ്ട്), ശ്രീ.പി.കെ.വിശ്വനാഥൻ മാസ്റ്റർ (ചെയർമാൻ : ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി),  ശ്രീ.കെ.വി.രാജൻ (വാർഡ് മെമ്പർ),   ശ്രീ.കെ.പി.മോഹനൻ (സ്കൂൾ വികസന സമിതി),  ശ്രീ.പ്രവീൺ രുഗ്മ (പി.ടി.എ.പ്രസിഡണ്ട്), ശ്രീമതി.ഷൈജ ഗിരീഷ് (മദർ പി.ടി.എ പ്രസിഡണ്ട്), എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

ചടങ്ങിൽ പ്രവേശന കവാടം ഒരുക്കിയ ശ്രീ.പ്രവീൺ രുഗ്മയ്ക്ക്  ബഹു: എം.എൽ.എ ശ്രീ. എം.വിജിൻ ഉപഹാരം നൽകി. പഞ്ചായത്ത് കുളം പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഏഴോം പ്രതിഭ തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട് ബഹു: ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ ബഹു: എം.എൽ.എ ശ്രീ.എം.  വിജിന് കൈമാറി. ശ്രീ.ടി.പി.ബാബുരാജ് (സ്റ്റാഫ് സെക്രട്ടറി) ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.







ഏഴോം ഗവ: മാപ്പിള യു.പി സ്കൂളിൻ്റെ പ്രവേശന കവാടത്തിൻ്റെ ഉദ്ഘാടനം 2021 നവംബർ 5 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കല്ല്യാശ്ശേരി എം.എൽ.എ ശ്രീ. എം.വിജിൻ നിർവ്വഹിക്കും. ബഹുമാനപ്പെട്ട ഏഴോം ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ അധ്യക്ഷത വഹിക്കും

ശ്രീ.വി.മാധവൻ നമ്പൂതിരി മാസ്റ്റർ (എച്ച്.എം. ജി.എം.യു.പി.സ്കൂൾ ഏഴോം) ചടങ്ങിന് സ്വാഗതം ആശംസിക്കും.

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.



കണ്ണോം എൽ.പി.സ്കൂളിൻ്റെ പുതുതായി നിർമ്മിച്ച കെട്ടിടം ബഹു: കല്ല്യാശ്ശേരി എം.എൽ.എ. ശ്രീ. എം. വിജിൻ ഉദ്ഘാടനം നിർവ്വഹിച്ചു. (31/10/2021).

പി.ടി.എ. പ്രസിഡണ്ട് ശീ. എ.കെ.ഉദയൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു, ബഹുമാനപ്പെട്ട ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ അധ്യക്ഷനായി ബഹുമാനപ്പെട്ട കല്ല്യാശ്ശേരി എം.എൽ.എ ശ്രീ. എം. വിജിൻ കണ്ണോം എൽ.പി. സ്കൂൾ കണ്ണോത്തിൻ്റെ പുതുതായി  നിർമ്മിച്ച കെട്ടിടം നാടിന് സമർപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഇ.വി. രാഗിണി റിപ്പോർട്ട് അവതരിപ്പിച്ചു. ഏഴോം ഗ്രാമപഞ്ചായത്തിൻ്റെ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.പി.കെ. വിശ്വനാഥൻ മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ശ്രീമതി പി.സുലോചന, ആറാം വാർഡ് മെമ്പർ ശ്രീ.കെ.വി.രാജൻ, സ്കൂൾ മാനേജർ ശ്രീമതി. പി.വി.രാധമ്മ, ശ്രീമതി. പി. സരിത (CRC കോർഡിനേറ്റർ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ശ്രീമതി. കെ. സിതാര (അസി.ടീച്ചർ) ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. 1936 ലാണ് ഈ സ്കൂൾ സ്ഥാപിതമാവുന്നത്.


ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ



കൊട്ടില ഗവ: ഹയർ സെക്കൻ്ററി സ്കൂൾ പ്രവേശന കവാടം ബഹു : എം.എൽ.എ ശ്രീ.എം.വിജിൻ ഉദ്ഘാടനം ചെയ്തു.. 31/10/2021 ന് രാവിലെ 10 :30 നാണ് ചടങ്ങ് നടന്നത്. 

കൊട്ടില സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ 1982- 83 SSLC ബാച്ചിൻ്റെ സ്നേഹോപഹാരമായിരുന്നു ഇത്... ഇനി കൊട്ടില ഗവ: ഹയർ സെക്കൻഡറി സ്കൂളിലേക്ക് കടന്നു വരുന്ന ഓരോരുത്തരെയും ഈ മനോഹര കവാടം സ്വാഗതമരുളും...

പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ ഈ ചടങ്ങിൽ കൺവീനർ ശ്രീ.ഇ.പി. പ്രഭാകരൻ സ്വാഗതം ആശംസിച്ചു ബഹുമാനപ്പെട്ട ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു ബഹുമാനപ്പെട്ട കല്ല്യാശ്ശേരി എം.എൽ.എ ശ്രീ.എം. വിജിൻ സ്കൂൾ കവാടം നാടിന് തുറന്നു കൊടുത്തു. രണ്ടാം വാർഡ് മെമ്പർ ശ്രീമതി കെ. നിർമ്മല, കൊട്ടില GHSS പ്രിൻസിപ്പാൾ ശ്രീ.കെ. പ്രകാശൻ മാസ്റ്റർ, പി.ടി.എ. പ്രസിഡണ്ട് ശ്രീ.പി.എം. ഉണ്ണികൃഷ്ണൻ , GHSS കൊട്ടിലയുടെ SMC ചെയർമാൻ ശ്രീ.കെ. മനോഹരൻ, GHSS കൊട്ടില ഹെഡ്മിസ്ട്രസ് ശ്രീമതി രതി ടീച്ചർ, 82- 83 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ചെയർമാൻ ശ്രീ.എൻ. ഗംഗാധരൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ശ്രീമതി ഇ.ടി.വത്സല (82- 83 ബാച്ച് പൂർവ്വ വിദ്യാർത്ഥി ) ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.




ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ



"ഒന്നാം ക്ലാസ് ഒന്നാം തരമാക്കൽ "

 "ഒന്നാം ക്ലാസ് ഒന്നാം തരമാക്കുക എന്ന" ടാഗ്‌ലൈൻ ഉയർത്തിപ്പിടിച്ചു ഏഴോം ഗ്രാമപഞ്ചായത്തിലെ നാല് വിദ്യാലയങ്ങളിലെ ഒന്നാം ക്ളാസിലേക്ക് നാളെ 01/11/2021 ന് ഫർണിച്ചർ വിതരണം ചെയ്യും. ഇതിന്റെ പഞ്ചായത്തുതല ഉദ്ഘാടനം ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ നിർവ്വഹിക്കും. വേദി  GWLPS ഏഴോം. ചടങ്ങിൽ ശ്രീ.ഗംഗാധരൻ .കെ. (എച്ച്‌.എം.) സ്വാഗതം ആശംസിക്കും,  ശ്രീ.പി.കെ.വിശ്വനാഥൻ മാസ്റ്റർ                    ( ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ) അധ്യക്ഷത വഹിക്കും.

ശ്രീ.കെ.പി.മധുസൂദനൻ മാസ്റ്റർ (വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ) പദ്ധതിയെപ്പറ്റി വിശദീകരണം നടത്തും. ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ.ഗീത, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.പി.അനിൽകുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി.പി.സുലോചന എട്ടാം വാർഡ് മെമ്പർ ശ്രീമതി ഗ്രീഷ്‌മ,  ബി.ആർ.സി. കോർഡിനേറ്റർ ശ്രീമതി.സരിത എന്നിവർ ആശംസ പ്രസംഗം നടത്തും. മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി.സാബിദ. എസ്.കെ.പി. നന്ദി പ്രകാശിപ്പിക്കും.

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ