ഏഴോം ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇനിയും കോവിഡ്-19 ആദ്യ ഡോസ് വാക്‌സിനെടുക്കാത്തവരെ തേടി ഇന്നലെ (28/10 /2021) വാർഡ് കേന്ദ്രങ്ങളിൽ എത്തിയ കോവിഡ് 19 വാക്സിൻ വണ്ടിക്ക് മികച്ച പ്രതികരണം. ഏഴോം ഗ്രാമപഞ്ചായത്തും ഏഴോം പ്രാഥമിക ആരോഗ്യ കേന്ദ്രവും ചേർന്ന് ഒരുക്കിയതായിരുന്നു ഇത്.
കോവിഡ് വാക്സിനേഷൻ വണ്ടിയുടെ ഉദ്ഘാടന ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. സുനിൽകുമാർ സ്വാഗതം പ്രസംഗം നടത്തി ഡോക്ടർ ശ്രീ.മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു ബഹുമാനപെട്ട ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ കോവിഡ് വാക്സിനേഷൻ വണ്ടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആശംസകൾ നേർന്നു കൊണ്ട് രണ്ടാം വാർഡ് മെമ്പർ ശ്രീ.കെ.നിർമ്മല ആറാം വാർഡ് മെമ്പർ ശ്രീ.കെ.വി.രാജൻ എന്നിവർ സംസാരിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ശ്രീമതി ലൈല ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
ഏഴോം ഗ്രാമപഞ്ചായത്തിനെ 'സമ്പൂർണകോവിഡ് വാക്സിനേഷൻ' പഞ്ചായത്തായി മാറ്റുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ പ്രതിരോധ യാത്ര.
കോവിഡ് 19 വാക്സിൻ വണ്ടിയുടെ വിജയകരമായ യാത്രയെ കുറിച്ച് ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.ഗോവിന്ദൻ സംസാരിക്കുന്നു.
"പലവിധ കാരണങ്ങളാൽ കോവിഡ് 19 വാക്സിനേഷൻ ക്യാമ്പുകളിൽ എത്തി (സാന്ത്വന ചികിത്സയിൽ പെടാത്തവർ) വാക്സിൻ സ്വീകരിക്കാൻ പറ്റാത്തവരെ തേടിയായിരുന്നു ഇന്നലെ (28/10/2021) ഏഴോം ഗ്രാമപഞ്ചായത്തും ഏഴോം പ്രാഥമിക ആരോഗ്യകേന്ദ്രവും ചേർന്ന് കോവിഡ് വാക്സിനേഷൻ വണ്ടിയുമായി വാർഡിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിയത്. തെറ്റിദ്ധാരണമൂലം വാക്സിൻ എടുക്കാത്തവരെ വാർഡ് മെമ്പർമാരും,ആശ വർക്കർമാരും, വാർഡ് ജാഗ്രത സമിതിയും കൃത്യമായ ബോധവൽക്കരണത്തിലൂടെ വാക്സിനേഷൻ വണ്ടി എത്തുന്ന വാർഡ് കേന്ദ്രങ്ങളിൽ എത്തിച്ചു എന്നുള്ളത് പ്രശംസനീയമാണ്. ഇതോടു കൂടി ഏഴോം ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. ഏറെ സംതൃപ്തി തരുന്ന കാര്യമാണിത്. കോവിഡ് 19 വാക്സിൻ വണ്ടിക്ക് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. 116 പേർ വിവിധ കേന്ദ്രങ്ങളിൽ എത്തി വാക്സിൻ സ്വീകരിച്ചു. ഇതോടുകൂടി ഏഴോം ഗ്രാമപഞ്ചായത്ത് 99 ശതമാനത്തിലധികം പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകുന്ന ഗ്രാമപഞ്ചായത്തുകളുടെ ലിസ്റ്റിൽ ഇടം നേടി. 2021 നവംബർ 1 ന് (തിങ്കളാഴ്ച) ഏഴോം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ വെച്ച് ഇനിയും ഫസ്റ്റ് ഡോസ് വാക്സിൻ സ്വീകരിക്കാൻ ബാക്കിയുള്ളവർക്കും (കോവിഷീൽഡ്) ഫസ്റ്റ് ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞവർക്കും ഉള്ള വാക്സിൻ നൽകും ഇതിന്റെ തുടർച്ചയായി നവംബർ ആദ്യ വാരം ഏഴോം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ വാക്സിനേഷൻ പഞ്ചായത്തതായി മാറുന്ന പ്രഖ്യാപനവും ഉണ്ടാകും. കോവിഡ് 19 വാക്സിനേഷിനുമായി സഹകരിക്കുന്ന ഏഴോം ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും ഈ അവസരത്തിൽ ഗ്രാമപഞ്ചായത്തിന്റെ നന്ദി അറിയിക്കുന്നു."
കോവിഡ് 19 വാക്സിനേഷൻ വണ്ടി" വിവിധ കേന്ദ്രങ്ങളിലെ വാക്സിനേഷൻ ചിത്രങ്ങൾ.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.
Post A Comment: