നെരുവമ്പ്രം യു .പി.സ്ക്കൂളിന്റെ പുതുതായി നിർമ്മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം  30/10/2021 ന് ബഹുമാനപെട്ട കല്യാശ്ശേരി എം.എൽ.എ ശ്രീ.എം.വിജിൻ നിർവഹിച്ചു. ചടങ്ങിന് ശ്രീമതി എ.പി.വത്സല (എച്.എം.) സ്വാഗതം ആശംസിച്ചു  ബഹുമാനപെട്ട ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.  ഏഴോം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.പി.കെ.വിശ്വനാഥൻ മാസ്റ്റർ, എട്ടാം വാർഡ് മെമ്പർ ശ്രീമതി ഗ്രീഷ്മ, ഏഴോം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ശ്രീ.സി.വി.കുഞ്ഞിരാമൻ.എന്നിവർ ആശംസകൾ നേർന്നു. സ്ക്കൂൾ മാനേജർ ശ്രീമതി ചന്ദ്രിക ഗോപിനാഥ് ചടങ്ങിൽ സാന്നിധ്യം അറിയിച്ചു. പി.ടി.എ.പ്രസിഡണ്ട് ശ്രീ.കെ.പി.സുധീർ കുമാർ നന്ദി പ്രകാശിപ്പിച്ചു.

1951 ൽ  ശ്രീ.എം.കെ.ഗോവിന്ദൻ നമ്പ്യാരാണ് ഈ സ്ക്കൂൾ സ്ഥാപിക്കുന്നത്, ദേശീയ, സംസ്ഥാന അധ്യാപക അവാർഡ് നേടിയ വിശിഷ്‌ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സ്ഥാപിതകാലം തൊട്ട് പിരിയുന്ന കാലഘട്ടം വരെ സ്ക്കൂളിന്റെ ഹെഡ് മാസ്റ്ററായിരുന്നു അദ്ദേഹം. പൊതുരംഗത്ത് ഏറെ ശ്രദ്ധനേടിയ നിരവധി പ്രമുഖർ ഇവിടത്തെ അദ്ധ്യാപകരായിരുന്നു. ശ്രീ. പരിയാരം കിട്ടേട്ടൻ, ശ്രീമതി.പി.കെ. ശ്രീമതി ടീച്ചർ, ശ്രീ.രാഘവൻ മാസ്റ്റർ, ,ചെറുതാഴം മുൻ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഇ.നാരായണൻ മാസ്റ്റർ അങ്ങിനെ നീണ്ട ഒരു നിര തന്നെയുണ്ട്. 

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഒ.വി.നാരായണൻ, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ ഏഴോം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.പി.കെ.വിശ്വനാഥൻ മാസ്റ്റർ, എട്ടാം വാർഡ് മെമ്പർ ശ്രീമതി ഗ്രീഷ്മ എന്നിവരൊക്കെ ഈ സ്ക്കൂളിലെ പൂർവ്വ  വിദ്യാർത്ഥികളാണ് എന്നുള്ളതാണ് മറ്റൊരു കൗതുകം. കലാകായിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച സ്കൂൾ കൂടിയാണിത്.

വിവിധ ചിത്രങ്ങൾ താഴെ...... 



ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.



 

Post A Comment: