എരിപുരം-ചെങ്ങൽ എൽ.പി.സ്‌കൂൾ ഹൈടെക് കെട്ടിടോദ്ഘാടനം ബഹുമാനപ്പെട്ട എക്‌സൈസ് - തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എം.വി.ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി ഉദ്ഘാടനം ചെയ്‌തു. (30/10/2021).
സംഘാടക സമിതി ചെയർമാൻ ശ്രീ.എം.കെ.സുകുമാരൻ സ്വാഗതം ആശംസിച്ചു. ബഹുമാനപെട്ട കല്യാശ്ശേരി എം.എൽ.എ ശ്രീ.എം.വിജിൻ അധ്യക്ഷത വഹിച്ചു. ശ്രീമതി എം.വത്സല (ഹെഡ് മിസ്‌ട്രസ്സ്) റിപ്പോർട്ട് അവതരിപ്പിച്ചു.
(ഫോട്ടോ : വിസ്‌മയാ സ്റ്റുഡിയോ പഴയങ്ങാടി)
സ്മാർട്ട് ക്ലാസ്സ്‌റൂം ഉദ്ഘാടനം ബഹുമാനപെട്ട മുൻ എം.എൽ.എ ശ്രീ.ടി.വി.രാജേഷ് നിർവ്വഹിച്ചു.
ശ്രീ.സി.പി.ഷിജു, ശ്രീ.പി.ഗോവിന്ദൻ, ശ്രീ.എം.ശ്രീധരൻ, ശ്രീ.സഹീദ് കായിക്കാരൻ, ശ്രീ.പി.കെ.വിശ്വനാഥൻ മാസ്റ്റർ, ശ്രീമതി.പി.സജിത, ശ്രീ.പി.ജനാർദ്ദനൻ, ശ്രീ. ജസീർ അഹമ്മദ്, ശ്രീ.പി.പി.അംബുജാക്ഷൻ, ശ്രീ.ജയപ്രകാശ് .കെ., ശ്രീ.പ്രകാശൻ.കെ.സി.,ശ്രീമതി അനുപമ ബാലകൃഷ്ണൻ,ശ്രീമതി കെ.വി.വിമല,ശ്രീ.സി.ഉണ്ണികൃഷ്ണൻ,ശ്രീ.എം.വി.ശ്രീശൻ, ശ്രീമതി പ്രീത.കെ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
ശ്രീ.എം.കുഞ്ഞികൃഷ്ണൻ മാസ്റ്റർ (മുൻ ഹെഡ് മാസ്റ്റർ), ശ്രീമതി പി.വി.ദാക്ഷായണി (മുൻ അധ്യാപിക), സ്‌കൂൾ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തി നിർവഹിച്ച എഞ്ചിനീയർ ശ്രീ.സുരേഷ് ബാബു, ക്ലാസ് മുറികളിൽ ചിത്ര രചന നടത്തിയ ശ്രീ.പ്രമോദ് അടുത്തില, സുരേഷ് ബാബു.എം.,സൈമൺ മാസ്റ്റർ, എം.വി.സുരേഷ് ബാബു എന്നിവരെ ചടങ്ങിൽ എം.എൽ.എ ശ്രീ.എം.വിജിൻ ആദരിച്ചു. ശ്രീ.കെ.കെ.സുധീരൻ നന്ദി പ്രകടനം നടത്തി.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ
Post A Comment: