22 / 10 / 2021 ന്  ബഹുമാനപെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി.ദിവ്യ ഉദ്ഘാടനം ചെയ്‌ത ഏഴോം ഗ്രാമപഞ്ചായത്തിന്റെ സ്വന്തം ഓൺലൈൻ വാർത്താ മാധ്യമം "ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ " യുടെ ഉദ്ഘാടന ചടങ്ങിന്റെ കൂടുതൽ വാർത്തകളും ചിത്രങ്ങളും 





അസി. സെക്രട്ടറി ശ്രീമതി മൃദുല.എം.ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഏഴോം ഗ്രാമ  പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു പൊതുവാർത്തകളുടെ പേജ് ക്ലിക്ക് ചെയ്തു കൊണ്ട് ശ്രീമതി പി.പി.ദിവ്യ (പ്രസിഡണ്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത്) ഏഴോം ഗ്രാമ പഞ്ചായത്തിൻ്റെ ഓൺലൈൻ വാർത്താ മാധ്യമമായ ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയയുടെ വെബ്‌സൈറ്റും www.ezhomegramapanchayathmedia.com മീഡിയയുടെആദ്യ വാർത്തയും ജനങ്ങളിലേക്കെത്തിച്ചു.

വെബ്‌സൈറ്റിലെ 10 പേജുകളുടെ (ഗ്രാമസഭ, ഭരണ സമിതി, കാർഷികം, ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം, അംഗൻവാടി, ചരിത്രം, സാംസ്ക്കാരികം, കോവിഡ് 19 അപ്‌ഡേറ്റ്സ്)   ഉദ്ഘാടനം ശ്രീ.പി. ഗോവിന്ദൻ , ശ്രീമതി ഗീത.കെ.എൻ, ശ്രീ.കെ.പി.അനിൽകുമാർ, ശ്രീ.പി.കെ.വിശ്വനാഥൻ മാസ്റ്റർ, ശ്രീമതി മൃദുല.എം.ടി, ശ്രീമതി പി.സുലോചന , ശ്രീ എൻ.ഗോവിന്ദൻ, ശ്രീ.കെ.വി.രാജൻ, ശ്രീമതി കെ. നിർമ്മല, ശ്രീമതി ശാന്ത. ഇ തുടങ്ങിയവർ നിർവ്വഹിച്ചു.

ശ്രീമതി.കെ.എൻ.ഗീത,  ശ്രീ.പി.കെ.വിശ്വനാഥൻ മാസ്റ്റർ ശ്രീമതി പി.സുലോചന, ശ്രീമതി.ലളിത (CDS ചെയർപേഴ്സൺ ) ശ്രീമതി പ്രീത ( സെക്രട്ടറി ആശാ വർക്കർ) എന്നിവർ സംസാരിച്ചു ശ്രീ.കെ .പി അനിൽകുമാർ നന്ദി പ്രകടനവും നടത്തി.





Post A Comment: