ഏഴോം ഗ്രാമപഞ്ചായത്തിന്റെ ഓൺലൈൻ വാർത്താ മാധ്യമം "എഴോം ഗ്രാമപഞ്ചായത്ത് മീഡിയ" ജനങ്ങളിലേക്ക്......


ഏഴോം ഗ്രാമപഞ്ചായത്തിന്റെ ഓൺലൈൻ വാർത്താ മാധ്യമം www.ezhomegramapanchayathmedia.com ബഹുമാനപെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി ദിവ്യ ഉദ്‌ഘാടനം ചെയ്‌തു. വെബ്‌സൈറ്റിന്റെ  പൊതുവാർത്തകളുടെ പേജ് ക്ലിക്ക് ചെയ്തു കൊണ്ടാണ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചത്. 

ഇനി ഏഴോം ഗ്രാമപഞ്ചായത്തിന്റെ സമസ്ത മേഖലയിലെയും വാർത്തകൾ  ഈ വെബ്‌സൈറ്റിലൂടെ ലഭ്യമാകും. 

ഗ്രാമസഭ, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, കാർഷികം, ഏഴോം ഗ്രാമത്തിന്റെ ചരിത്രം, പൊതു വാർത്തകൾ, പഞ്ചായത്തിലെ കോവിഡ് 19 അപ്‌ഡേറ്റ്സ്, സാംസ്കാരികം, ഭരണസമിതി, അംഗൻവാടി, പദ്ധതികൾ, പൊതുമരാമത്ത്, വ്യവസായം, വനിതാ വികസനം, തൊഴിലുറപ്പ് പദ്ധതി, പ്രധന ഫോൺ നമ്പറുകൾ, തുടങ്ങി പ്രത്യേകം പേജുകളും വെബ്‌സൈറ്റിൽ ഉടൻ ലഭ്യമാകും. 




ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയയുടെ ഉദഘാടന വാർത്ത തന്നെയാണ് ഞങ്ങൾ നിങ്ങളിലേക്കെത്തിക്കുന്ന ആദ്യ വാർത്ത എഴോം ഗ്രാമപഞ്ചായത്തിന്റെ ഓൺലൈൻ വാർത്താ  മാധ്യമത്തിന് മുഴുവനാളുകളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു. പൊതുജനങ്ങളെ അറിയിക്കേണ്ടുന്ന നിങ്ങളുടെ പ്രദേശത്തെ ഏത് വാർത്തയും നിങ്ങളുടെ വാർഡ് മെമ്പറെ അറിയിക്കുക.



പ്രസിഡണ്ട് & ഭരണസമിതി അംഗങ്ങൾ

ഏഴോം ഗ്രാമപഞ്ചായത്ത് 





Post A Comment: