ആരോഗ്യം 

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഏഴോം ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള അലോപ്പതി ചികിത്സയും രോഗപ്രതിരോധ പ്രവർത്തനങ്ങളും നടത്തി വരുന്ന ഏക സർക്കാർ സ്ഥാപനമാണ് പി.എച്ച്.സി.ഏഴോം..

പി.എച്ച്.സിയുടെ കീഴിൽ ഗ്രാമപഞ്ചായത്തിന് വിട്ടുകിട്ടിയ 5 സബ് സെന്ററുകൾ പ്രവർത്തിച്ചു വരുന്നു.

ഹോമിയോപ്പതി.

സ്വന്തമായി കെട്ടിടമില്ലെങ്കിലും വാടക കെട്ടിടത്തിൽ നരിക്കോട് പ്രവർത്തിച്ചു വരുന്ന ഹോമിയോ ഡിസ്‌പെൻസറി വഴി അനവധി രോഗികൾ ദിവസേന ചികിത്സ തേടി വരുന്നു.

ആയുർവേദം.
സ്വന്തം കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ആയുർവേദാശുപത്രിയിൽ ദിവസേന നല്ല തോതിൽ രോഗികൾ എത്തുന്നുണ്ട്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി കിടത്തി ചികിത്സ ആരംഭിക്കുവാനുള്ള സാഹചര്യം ഒരുക്കണം.
വയലുകൾ സമൃദ്ധമായ ഏഴോം ഗ്രാമ പഞ്ചായത്ത് ആരോഗ്യ രംഗത്ത് ഒട്ടനവധി വെല്ലുവിളികൾ നേരിടുന്നുണ്ട്.. പകർച്ച വ്യാധികൾ പ്രത്യേകിച്ച് എലിപ്പനി ഈ പഞ്ചായത്തിൽ വര്ഷം തോറും റിപ്പോർട്ട് ചെയ്യാറുണ്ട്.ജലജന്യ രോഗങ്ങൾ കൊതുകുജന്യ രോഗങ്ങൾ എന്നിവയും റിപ്പോർട്ട് ചെയ്യാറുണ്ട്.പൊതുജനങ്ങളുടെ സഹായത്തോടെ ഇത്തരം രോഗങ്ങളെ നിയന്ത്രണാതീതമാക്കാൻ നമുക്ക് കഴിയാറുണ്ട്.

പഞ്ചായത്തിലെ ഓരോ വാർഡുകളിലും ശരാശരി പത്തു പേരെങ്കിലും പരസഹായമാവശ്യമായ കിടപ്പിലായ രോഗികളാണ്.ഇത്തരം രോഗികൾക്ക് സാന്ത്വനമേകുന്ന പദ്ധതി നടപ്പിലാക്കി വരുന്നുണ്ടെങ്കിലും പ്രവർത്തനങ്ങൾ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്.ഹോമിയോ- ആയുർവേദ ചികിത്സയ്ക്ക് അനുയോജ്യമായ  മരുന്നുകളും മറ്റുപകരണങ്ങളും ഒരു പരിധിവരെ ലഭ്യമാക്കാൻ കഴിയുന്നുവെങ്കിലും കൂടുതൽ ശ്രദ്ധ ഈ രംഗത്ത് ചെലുത്തേണ്ടയിരിക്കുന്നു. 2016-17 വർഷത്തിൽ ആരോഗ്യരംഗത്ത് നടപ്പിലാക്കിയ പ്രൊജെക്ടുകൾക്ക് ലക്‌ഷ്യം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.

അലോപ്പതി.

പെയിൻ & പാലിയേറ്റീവ് കെയർ ലക്ഷ്യമിട്ട് നടപ്പിലാക്കിയ പരിപാടി, കിടപ്പിലായതു മുതൽ പരസഹായമാവശ്യമുള്ളതുമായ രോഗികൾക്ക് ഉപകരണങ്ങളും മറ്റും വിതരണം ചെയ്യുന്ന പരിപാടി എന്ന നിലയിൽ അർഹതപ്പെട്ടവർക്ക് ഉപകരണങ്ങൾ നല്കാൻ കഴിഞ്ഞു എന്നതിനാൽ പ്രോജക്റ്റ്  പ്രയോജനം ചെയ്തു.

ഹോമിയോപ്പതി പ്രോജക്റ്റ് സംഖ്യ -ണ് 125000 മരുന്നുവാങ്ങുന്നതിനു വേണ്ടി ഉപയോഗപ്പെടുത്തി.മരുന്ന്, രോഗികൾക്ക് നൽകി വരുന്നു.

ആയുർവേദം- പ്രോജക്റ്റ് സംഖ്യ 5,50,000 മരുന്ന് വാങ്ങുന്നതിനും മറ്റും. മരുന്നുകൾ രോഗികൾക്ക് നൽകി വരുന്നു.




Post A Comment: