"ഒന്നാം ക്ലാസ് ഒന്നാം തരമാക്കൽ "

 "ഒന്നാം ക്ലാസ് ഒന്നാം തരമാക്കുക എന്ന" ടാഗ്‌ലൈൻ ഉയർത്തിപ്പിടിച്ചു ഏഴോം ഗ്രാമപഞ്ചായത്തിലെ നാല് വിദ്യാലയങ്ങളിലെ ഒന്നാം ക്ളാസിലേക്ക്  ഫർണിച്ചർ വിതരണം ചെയ്യുന്നതിൻ്റെ പഞ്ചായത്തുതല ഉദ്ഘാടനം ഏഴോം ഗവ: വെൽഫെയർ എൽ .പി സ്കൂളിൽ ഏഴോം ഗ്രാമപഞ്ചായത്ത്   വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ.ഗീത നിർവ്വഹിച്ചു. 

ചടങ്ങിൽ ശ്രീ.ഗംഗാധരൻ.കെ. (എച്ച്‌.എം.) സ്വാഗതം ആശംസിച്ചു ശ്രീ.പി.കെ.വിശ്വനാഥൻ മാസ്റ്റർ (ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ) അധ്യക്ഷത വഹിച്ചു.ശ്രീ.കെ.പി.മധുസൂദനൻ മാസ്റ്റർ (വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ) പദ്ധതിയെപ്പറ്റി വിശദീകരണം നടത്തി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.പി.അനിൽകുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി.പി.സുലോചന എട്ടാം വാർഡ് മെമ്പർ ശ്രീമതി ഗ്രീഷ്‌മ.കെ.വി.,  ഏഴോം ജി.എം.യു.പി. സ്‌കൂൾ ഹെഡ് മാസ്റ്റർ ശ്രീ.മാധവൻ നമ്പൂതിരി,  ജി.എം.എൽ.പി. സ്‌കൂൾ നരിക്കോട് ഹെഡ്  മാസ്റ്റർ ശ്രീ.പി.രമേശൻ മാസ്റ്റർ സി.ആർ.സി. കോർഡിനേറ്റർ ശ്രീമതി.സരിത  സ്‌കൂൾ വികസന സമിതി ചെയർമാൻ ശ്രീ.മൊയ്‌തീൻ എം.പി.എന്നിവർ ആശംസ പ്രസംഗം നടത്തി. മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി.സാബിദ. എസ്.കെ.പി. നന്ദി പ്രകാശിപ്പിച്ചു.


ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.



Post A Comment: