എരിപുരം ആശുപത്രിയിൽ നടന്ന ചടങ്ങിൽ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ഷാജിർ അധ്യക്ഷത വഹിച്ചു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ തീരുമാനപ്രകാരമാണ് ഐസലേഷൻ വാർഡ് നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയത്. ഇതിനായി ഐസോലേഷൻ വാർഡും അനുബന്ധ ഉപകരണങ്ങളും സജ്ജമാക്കുന്നതിന് എം.എൽ എ യുടെ ആസ്തി വികസന ഫണ്ടും, കിഫ്ബി ഫണ്ടും ഉൾപ്പെടെ 1.75 കോടി രൂപയാണ് അനുവദിച്ചത്.


ഇതിൽ 10 കിടക്കകളും, ഡോക്ടേഴ്സ് റൂം, നഴ്സിംഗ് റൂം, മരുന്ന് സൂക്ഷിപ്പ് കേന്ദ്രം, അത്യാഹിത വിഭാഗം, കാത്തിരിപ്പ് കേന്ദ്രം, സ്റ്റോർ റൂം, ടോയ്ലറ്റ്, ജനറേറ്റർ ഉൾപ്പെടെ 2400 സ്ക്വയർ ഷീറ്റുള്ള പ്രീഫാബ് ടെക്നോളജി ഉപയോഗപ്പെടുത്തിയാണ് കെട്ടിടം നിർമ്മിക്കുക. കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷനാണ് നിർവ്വഹണ ഏജൻസി.
ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. നാരായണ നായ്ക് റിപ്പോർട്ട് അവതരിപ്പിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി.വിമല, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഗോവിന്ദൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.പി. മുഹമ്മദ് റഫീഖ്, എരിപുരം വാർഡ് മെമ്പർ ജസീർ എം അഹമ്മദ്, ഡോ: അനിൽകുമാർ .പി.കെ., ഡോ: സച്ചിൻ.കെ.സി എന്നിവർ സംസാരിച്ചു.
കെ.സി. ശശിധരൻ സ്വാഗതവും ഡോ: ഷാഹിനബായ് നന്ദിയും പ്രകടിപ്പിച്ചു.

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.


Post A Comment: