എന്താണ് കമ്പ്യൂട്ടർ? കമ്പ്യൂട്ടറും, ലാപ് ടോപ്പും, സ്മാർട്ട് ഫോണും എങ്ങിനെ പ്രവർത്തിക്കുന്നു.? കമ്പ്യൂട്ടറിൻ്റെ പ്രധാന ഭാഗങ്ങൾ എന്തൊക്കെ? എന്താണ് ഹാർഡ് വേയർ? സോഫ്ട് വെയറുകൾ എന്നാൽ എന്ത്? കമ്പ്യൂട്ടറിലെ ഇൻപുട്ട്, ഔട്ട്പുട്ട് ,സറ്റോറേജ് സംവിധാനങ്ങൾ ഏവ?
മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് എങ്ങിനെ ബാങ്കിടപാട് നടത്താം? വൈദ്യുതി ബിൽ അടക്കാം? ഭൂ നികുതിയും കെട്ടിട നികുതിയും എങ്ങിനെയടക്കാം? തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിവാഹ രജിസ്ട്രേഷൻ എങ്ങിനെ നടത്താം?
വിവിധ അപേക്ഷകൾ എങ്ങിനെ സമർപ്പിക്കാം?
സമർപ്പിക്കപ്പെട്ട അപേക്ഷകളുടെ നിജസ്ഥിതി എങ്ങിനെയറിയാം?
സർക്കാർ പദ്ധതികൾക്ക് എങ്ങിനെ അപേക്ഷ നൽകാം? തുടങ്ങി നിരവധി കാര്യങ്ങൾ സംബന്ധിച്ച് ഏഴോം ഗ്രാമ പഞ്ചായത്ത് സമ്പൂർണ പത്താംതരം തുല്യതാ പഠിതാക്കൾക്ക് പ്രത്യേക ക്ലാസ് നൽകി. നമ്മുടെ മഹാഭൂരിപക്ഷം ജനങ്ങൾക്കും സ്മാർട്ട് സൗകര്യങ്ങളുള്ളതും വിലയേറിയതുമായ മൊബൈൽ ഫോണുകൾ കൈയ്യിലുണ്ടെങ്കിലും അവ ഫലപ്രദമായി ഉപയോഗിക്കാനോ തങ്ങളുടെ മക്കൾ അവ അമിതമായി ഉപയോഗിക്കുന്നതിനെ നിയന്ത്രിക്കുന്നതിനോ കഴിയാത്ത അവസ്ഥയുണ്ട്. ഈ അവസ്ഥ പരിഹരിക്കാനും തുല്യതാ പഠിതാക്കളുടെ സ്വയം പoന ശേഷി വികസിപ്പിക്കാനും കൂടിയാണ് തുല്യതക്കാർക്ക് ഡിജിറ്ററിൽ സാക്ഷരതാ പരിപാടി നടപ്പാക്കുന്നത്. എന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ഗോവിന്ദൻ വിശദമാക്കി. ജില്ലയിൽ ആദ്യമായാണ് ഇത്തരം ഒരു പരിപാടി തുല്യതാ ക്ലാസിനൊപ്പം ചേർത്ത് സംഘടിപ്പിച്ചത്.പത്താംതരം തുല്യതാ പഠിതാവും പഞ്ചായത്ത് വാർഡ് അംഗവുമായ ഇ.ശാന്ത പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരതാ നിർവാഹക സമിതി അംഗം വി.ആർ.വി.അംഗം മുഖ്യഭാഷണം നടത്തി. പഞ്ചായത്ത് വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ പി.കെ വിശ്വനാഥൻ, എം.സുരേശൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ചു.
അക്ഷയ ഐ.ടി.വിദഗ്ദ്ധൻ ആർ.സി.ജയദേവനാണ് ക്ലാസ് നയിച്ചത്. ക്ലാസ് ലീഡർമാരായരാജു.എൻ.ടി സ്വാഗതവും മേഴ്സി .എൻ നന്ദിയും പറഞ്ഞു.
Post A Comment: