സെപ്തംബർ 11 ഏഴോം : ഏഴോം കൃഷിഭവൻ സംഘടിപ്പിച്ച കർഷക ചന്തയും കുടുംബശ്രീ ഏഴോം സി ഡി എസ് സംഘടിപ്പിച്ച ഓണം വിപണന മേളയും ഏഴോം പഞ്ചായത്ത് പരിസരത്ത് പഞ്ചായത്ത് പ്രസിഡണ്ട് പി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
നിഷ ജോസ് (കൃഷി ഓഫീസർ) സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ എൻ ഗീത അധ്യക്ഷത വഹിച്ചു. സുഷ ബി (കൃഷി അസി ഡയരക്ടർ, കല്ല്യാശ്ശേരി) പദ്ധതി വിശദീകരിച്ചു സംസാരിച്ചു.
വിവിധ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാർ, വാർഡ് മെമ്പർമാർ , കാർഷിക സമിതി അംഗങ്ങൾ, കർഷകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കൃഷി അസിസ്റ്റൻറ് കെ പി മഹേഷ് നന്ദി രേഖപ്പെടുത്തി.
കുടുംബശ്രീ ഏഴോം സി ഡി എസ് പഴയങ്ങാടി ബസ്സ്റ്റാൻൻ്റിൽ സംഘടിപ്പിച്ച ഓണം വിപണനമേളയുടെ ഉദ്ഘാടനം ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ നിർവ്വഹിച്ചു.
കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ലത എം കെ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡണ്ട് കെ എൻ ഗീത അധ്യക്ഷത വഹിച്ചു.
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല, ഏഴോം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി കെ വിശ്വനാഥൻ മാസ്റ്റർ, വാർഡ് മെമ്പർ പി ജസീർ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഗിരീഷ് തിടിൽ ( എച്ച് സി ഏഴോം ഗ്രാമ പഞ്ചായത്ത് ) ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
സെപ്തംബർ 11, 12, 13 ദിവസങ്ങൾ വരെ ഓണ ചന്തയിൽ വിഭവങ്ങൾ ലഭ്യമാകും.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.
Post A Comment: