ഏഴോം ഗ്രാമ പഞ്ചായത്ത് ബാലസൗഹൃദ പഞ്ചായത്താക്കുന്നതിൻ്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ശിശു സൗഹൃദ മുറികൾ സജ്ജീകരിക്കുന്നതിനായി കട്ടിൽ, കിടക്ക, ഫാൻ വാട്ടർ പ്യൂരിഫയർ എന്നിവ നൽകി.

ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഗോവിന്ദൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു.


നിർവഹണ ഉദ്യോഗസ്ഥൻ ജി എം യു പി സ്കൂൾ, ഹെഡ്മാസ്റ്റർ വിനോദ്കുമാർ ടി.വി സ്വാഗതവും , വൈസ് പ്രസിഡണ്ട് കെ.എൻ ഗീത അധ്യക്ഷതയും വഹിച്ചു.






ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ.വിശ്വനാഥൻ മാസ്റ്റർ, വാർഡ് മെമ്പർ എൻ. ഗോവിന്ദൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എൽ. ലിഷ നന്ദി പറഞ്ഞു.






ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ

Post A Comment: