ഏഴോം ഗ്രാമ പഞ്ചായത്തിലെ ജൈവവൈവിധ്യത്തെയും അനുബന്ധ അറിവുകളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം തയ്യാറാക്കുന്നതിനുള്ള ശില്പശാല ഏഴിലം ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും റിട്ട്. കോളേജ് പ്രിൻസിപ്പളുമായ ഡോ. ഖലീൽ ചൊവ്വ ഉദ്ഘാടനം ചെയ്തു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.
എക്സ്പെർട്ട് അംഗം പി വി പ്രസാദ് ശില്പശാല വിശദീകരണം നടത്തി. ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ എ സുഹദ മാർഗരേഖ കുറിച്ച് ക്ലാസ്സെടുത്തു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ വിശ്വനാഥൻ, പയ്യന്നൂർ കോളേജിൽ സസ്യ ശാസ്ത്ര വിഭാഗം മേധാവി ഡോ. രതീഷ് നാരായണൻ, ജന്തു ശാസ്ത്ര വിഭാഗം മേധാവി ഡോ. പി. ആർ. സ്വരൻ, പി സുലോചന ( ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ) ഏഴിലം എം.ഡി. ഇ. വേണു തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.പയ്യന്നൂർ കോളേജിലെ സസ്യശാസ്ത്രം, ജന്തുശാസ്ത്രം ബിരുദ വിദ്യാർത്ഥികൾ, അധ്യാപകർ, വിവിധ വിഷയത്തിലെ വിദ്ഗദർ , പഞ്ചായത്ത് മെമ്പർമാർ, കൃഷി ഓഫീസർ, വെറ്റിനറി ഡോക്ടർ എന്നിവർ വിവിധ ഗ്രൂപ്പുകളിൽ പങ്കെടുത്തു.. ഗിരീശൻ തിടിൽ സ്വാഗതം പറഞ്ഞു. വിവിധ വിഷയങ്ങളുടെ ഗ്രൂപ്പ് അവതരണം രഞ്ജിത്ത് കുമാർ എം , രവീന്ദ്രൻ തിടിൽ, ഗിരിജ എസ്.പി, വി. ബാലകൃഷ്ണൻ, വി.വി. മോഹനൻ എന്നിവർ നടത്തി. ഏഴോം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. എൻ. ഗീത ശിൽപ്പശാല ക്രോഡീകരിച്ച് സംസാരിച്ചു.
വിവിധ ചിത്രങ്ങൾ കാണാം
Post A Comment: