പ്രിയരെ....
ഏഴോം ഗ്രാമപഞ്ചായത്ത് സമ്പൂർണ കോവിഡ് 19 വാക്സിനേഷനിലേക്ക് ഒരു ചുവട് കൂടി അടുക്കുകയാണ്.
ഏഴോം ഗ്രാമപഞ്ചായത്ത് പരിധി യിൽ ഇനിയും കോവിഡ്-19 ആദ്യ ഡോസ് വാക്‌സിനെടുക്കാത്തവരെ തേടി കോവിഡ് 19 വാക്സിൻ വണ്ടി ഒക്ടോബർ 28 വ്യാഴാഴ്ച പ്രയാണം നടത്തുകയാണ്. ഇനിയും കോവിഡ് വാക്സിൻ ആദ്യഡോസ് സ്വീകരിക്കാത്ത ഏഴോം നിവാസികൾ ഈ അവസരം പ്രയോജനപ്പെത്തി 'സമ്പൂർണകോവിഡ് വാക്സിനേഷൻ' എന്ന ലക്ഷ്യം കൈവരിക്കാൻ കൈകോർക്കണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു.
പ്രസിഡന്റ്
ഏഴോം ഗ്രാമപഞ്ചായത്ത്
മെഡിക്കൽ ഓഫീസർ
ഏഴോം പ്രാഥമികാരോഗ്യകേന്ദ്രം
"വാക്സിൻ വണ്ടിയുടെ വഴികൾ"
രാവിലെ 9.00 ..ഓണപ്പറമ്പ അംഗൻവാടി.
9: 30 am.. കാക്കമാണി മന്ദിരം കൊട്ടില.
10 am..വൈ.എം.എ.എസ് സി.കണ്ണോം
10 .30 am ..ഏഴോം ബോട്ട് കടവ് അംഗൻവാടി.
11 am .ജ്യോതി ക്ലബ്ബ്,കാനായി
11 .30..നെരുവമ്പ്രം ഗാന്ധി സ്മാരക വായനശാല
12 pm..ചെങ്ങൽ ഈസ്റ്റ് എ.കെ.ജി.വായനശാല
12 .30 pm..അടുത്തില EMS സ്മാരക വായനശാല
1 pm..AKG മന്ദിരം, കുണ്ടത്തും കാവ്
1 .30 pm..ഏഴോം മൂല അംഗൻവാടി
2 pm..പഴയങ്ങാടി ബസ്‌സ്റ്റാൻഡ്
നിങ്ങളോടൊപ്പം നാടും സുരക്ഷിതാമകട്ടെ..
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.
Post A Comment: