അഴകേറും ഏഴോം ശുചിത്വ ക്യാമ്പയിൻ - സർവ്വേ പരിശീലനം ഏഴോം ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു.  

അഴകേറും ഏഴോം ശുചിത്വ ക്യാമ്പയിൻ - സർവ്വേ പരിശീലനം ഏഴോം ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു . വി ഇ ഒ സ്മിത സ്വാഗതം പറഞ്ഞു . യോഗത്തിൽ ശ്രീ. പി.കെ വിശ്വനാഥൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു, ഏഴോം ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ശ്രീ.പി ഗോവിന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു.സർവ്വേ പരിശീലന ക്ലാസ് ശ്രീ. ജാഫർ കെ വി എം. കൈകാര്യം ചെയ്തു. കൊട്ടില ഹയർ സെക്കൻഡറി സ്കൂൾ , മാടായി ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ NSS വളണ്ടിയർമാർ പങ്കെടുത്തു.
അഴകേറും ഏഴോം ശുചിത്വ ക്യാമ്പയിൻ - സർവ്വേ പരിശീലനത്തിന്റെ ഭാഗമായി ഏഴോം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകൾ / കടകൾ എന്നിവ NSS വളണ്ടിയർമാർ (28/10/2021) സന്ദർശിക്കും. മുഴുവൻ ആളുകളും വിവരശേഖരണത്തിന്റെ ഭാഗമായി സഹകരിക്കണമെന്ന് ഏഴോം ഗ്രാമപഞ്ചായത്ത് ഭരണസമിതി അഭ്യർത്ഥിച്ചു.


ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് & 
ഭരണസമിതി അംഗങ്ങൾ.

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.







Post A Comment: