അസി.സെക്രട്ടറി എം. ചന്ദ്രശേഖരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ.എൻ ഗീത അധ്യക്ഷത വഹിച്ചു..
![]() |
പ്രശസ്ത കവിയും എഴുത്തുകാരനുമായ എം.വിനയചന്ദ്രൻ മാസ്റ്റർ വായനയുടെ പ്രാധാന്യത്തെ കുറിച്ചും സാഹിത്യത്തിൻ്റെ ഇടപെടലുകളെ കുറിച്ചും മുഖ്യ പ്രഭാഷണം നടത്തി.
കുടുംബശ്രീ CDS ചെയർപെഴ്സൺ ലത എം.കെ കഥാസാരം അവതരിപ്പിക്കുന്നവരെ പരിചയപ്പെടുത്തി.
രശ്മി.എം.കെ, സുലത, ഉഷ, ബിന്ദു. എം.വി. തുടങ്ങിയവർ കഥാസാരം അവതരിപ്പിച്ചു. പഞ്ചായത്ത് ലൈബ്രറിയൻ ഗൗരി നന്ദി പ്രകാശിപ്പിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ, ഏഴോം ഗ്രാമ പഞ്ചായത്ത്, കുടുംബശ്രീ സി ഡി എസ്, ടി. പി. സ്മാരക റഫറൻസ് ലൈബ്രറി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
Post A Comment: