വൈസ് പ്രസിഡന്റ്  കെ.എൻ. ഗീത   ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ  സുഷ ബി പദ്ധതി വിശദീകരണം നടത്തി.  പി സുലോചന, പി കെ വിശ്വനാഥൻ മാസ്റ്റർ, നിഷ ജോസ്, മഹേഷ് കെ പി  തുടങ്ങിയവർ സംസാരിച്ചു.. ഞാറ്റുവേല ചന്തയോട് അനുബന്ധിച്ച് കാർഷിക സേവന കേന്ദ്രത്തിന്റെയും, കർഷകർ ഉത്പാദിപ്പിച്ചതുമായ പച്ചക്കറി തൈകൾ ചെണ്ടുമല്ലി തൈകൾ കവുങ്ങിൻതൈകൾ, വിവിധങ്ങളായ ഫലവൃക്ഷത്തൈകൾ  എന്നിവയുടെ പ്രദർശനവും വിൽപ്പനയും നടത്തി.. കർഷകർക്ക് വേണ്ടി  SMAM ( കാർഷിക യന്ത്രങ്ങൾ ) പദ്ധതിയുടെ സൗജന്യ രജിസ്ട്രേഷൻ ക്യാമ്പും റെയ്ഡ്കോ തളിപ്പറമ്പ് മുഖേന നടത്തപ്പെടുകയുണ്ടായി.














ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ 

Post A Comment: