ജൈവ കാർഷിക മണ്ഡലമായ കല്ല്യാശ്ശേരിയിലെ ഏഴോം ഗ്രാമ പഞ്ചായത്തിൽ പരമ്പരാഗത കൈപ്പാട് നെൽകൃഷി കൃഷി ചെയ്യുന്നത് പോലെതന്നെ കർഷകർ കുറുന്തോട്ടി കൃഷിയും ഏറ്റെടുത്തു കഴിഞ്ഞു. ഇതിന്റെ തുടക്കം എന്ന രീതിയിൽ കഴിഞ്ഞവർഷം മൂന്ന് ഹെക്ടർ സ്ഥലത്ത് കുറുന്തോട്ടി കൃഷി ആരംഭിച്ചിരുന്നു. അതിൻ്റെ തുടർച്ചയായി കർഷകർ ഏറ്റെടുത്ത ഈ പദ്ധതി രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ് . പുതുതായി 2 ഹെക്ടർ സ്ഥലത്ത് കൂടി കൃഷി വ്യാപിക്കുകകയാണ്.
കൃഷിഭവന്റെ നേതൃത്വത്തിൽ ഈ പദ്ധതി കർഷകരിലേക്കു എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും വിവിധ വാർഡുകളിലായി പത്തോളം കർഷകർ/കർഷക ഗ്രൂപ്പുകൾ ഈ വർഷം കുറുന്തോട്ടി കൃഷി ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഏഴോം ഗ്രാമ പഞ്ചായത്തിലെ തരിശ് കിടക്കുന്ന സ്ഥലങ്ങൾ ഉപയോഗപ്പെടുത്തിയാണ് കൃഷി ഇപ്പോൾ ആരംഭിച്ചത് . *MGNREGS* തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൾ നിലം ഒരുക്കുന്നതിൽ പൂർണ്ണമായും പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞവർഷം കൃഷി ചെയ്ത കർഷകർ ഈ വർഷവും കൃഷി തുടരുന്നുണ്ട്. ജൈവ രീതിയിൽ ഉത്പാദിപ്പിക്കുന്ന കുറുന്തോട്ടി ഔഷധ നിർമ്മാണത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ചുരുങ്ങിയ കാലയളവ് കൊണ്ട് കർഷകർക്ക് നല്ല വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. കല്ല്യാശ്ശേരി നിയോജകമണ്ഡലം എം.എൽ. എ എം.വിജിൻ അവർകളുടെ നേതൃത്വത്തിൽ കൃഷിവകുപ്പ് ,ഔഷധി ,മറ്റത്തൂർ ലേബർ കോൺട്രാക്ടർ കോ-ഓപ് സൊസൈറ്റിയുമായി സംയോജിപ്പിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടുതല് കർഷകർ കുറുന്തോട്ടി കൃഷി ചെയ്യാൻ തലപ്പര്യത്തോടെ മുന്നോട്ട് വരുന്നുണ്ട്. ഇടവിളയായും തനി വിളയായും കൃഷി ചെയ്യാമെന്നുള്ളതിനാൽ തന്നെ സാധ്യമായ സ്ഥലങ്ങളില് എല്ലാം കൃഷി വ്യാപിപ്പികുക എന്നതാണ് കൃഷിഭവന് ലക്ഷ്യം ഇടുന്നത് . കാര്യമായ രോഗ കീട ബാധകൾ ഇല്ല എന്നതും കുറുന്തോട്ടി കൃഷിയുടെ സവിശേഷതയാണ്. കർഷകർ ഉൽപാദിപ്പിച്ചുകഴിഞ്ഞ കുറുന്തോട്ടിയും വിത്തും മറ്റത്തൂർ ലേബർ സൊസൈറ്റി വാങ്ങി മാർക്കറ്റു ചെയ്യുന്നതിനാൽ വിപണന കാര്യത്തിൽ യാതൊരു ആശങ്കയും കൃഷിഭവനോ കർഷകർക്കോ ഇല്ല എന്നതാണ് പദ്ധതിയുടെ മറ്റൊരു മേന്മ.
ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ഗോവിന്ദൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി. വിമല, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.പി.അനിൽകുമാർ, മെമ്പർമാരായ ഇ.ശാന്ത, എൻ.ഗോവിന്ദൻ , പി. സജിത, കൃഷി അസി.മഹേഷ് കെ.പി, കുസുമം തോമസ്, ബിന്ദു ജി നായർ, സി ഡി എസ് ചെയർ പെഴ്സൺ ലത എം.കെ, കണ്ണോം പാടശേഖരം പ്രസിഡണ്ട് കരുണാകരൻ, കുറുവാട് പാടശേഖരം പ്രസിഡണ്ട് കുഞ്ഞിരാമൻ പ്രതിഭ ഏഴോം പ്രവർത്തകർ, ഏഴോം പഞ്ചായത്ത് തല കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി.
ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ..
Post A Comment: