നെരുവമ്പ്രം ടെക്നിക്കൽ ഹൈസ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കല്ല്യാശ്ശേരി എം.എൽ.എ. എം. വിജിൻ അധ്യക്ഷത വഹിച്ചു.
ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ഗോവിന്ദൻ സ്വാഗതം ആശംസിച്ചു.

പദ്ധതിയുടെ ഭാഗമായി മൈതാനത്തെ ഉന്നത നിലവാരത്തിൽ ഉയർത്തുന്നതിന് സംസ്ഥാന സർക്കാർ കായിക വകുപ്പ് മുഖേന ഒരു കോടി രൂപയാണ് അനുവദിച്ചത്. സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്റ്റേഡിയത്തിൻ്റെ നവീകരണത്തോടെ മണ്ഡലത്തിലെ കായിക രംഗത്ത് ഏറെ പ്രതീക്ഷകൾ നൽകാൻ സാധിക്കുന്നതോടൊപ്പം കായിക പ്രേമികളുടെ ചിരകാല സ്വപ്നമാണ് ഗ്രൗണ്ട് നവീകരണത്തോടെ സാധ്യമാകുന്നത്.

































ചടങ്ങിൽ വെച്ച് ഉരുൾപ്പൊട്ടലിൽ തകർന്ന വയനാടിനെ കരകയറ്റാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  പഞ്ചായത്ത് അഞ്ച് ലക്ഷവും, ഭരണ സമിതി അംഗങ്ങൾ എഴുപതിനായരത്തി അഞ്ഞൂറും, സ്കൂളിലെ വിദ്യാർത്ഥികളുടെ സംഭാവനയായ പതിനയ്യായിരം രൂപയും മന്ത്രി ഏറ്റുവാങ്ങി.




ഏഴോം കൈപ്പാട് അരി മന്ത്രിക്ക് നൽകുന്നു .


സി.പി.ഷിജു, ഡി.വിമല, കെ.എൻ. ഗീത, പി.കെ.വിശ്വനാഥൻ മാസ്റ്റർ, ഉഷ പ്രവീൺ, ഗ്രീഷ്മ കെ.വി, സി.വി. കുഞ്ഞിരാമൻ, കെ.പി.മോഹനൻ, വി. പരാഗൻ, എ.കെ.ജയശീലൻ, അബ്ദുള്ള. എം, രഞ്ജിത് ടി.കെ. തുടങ്ങിയവർ സംസാരിച്ചു.          പ്രദീപ്. കെ. നന്ദി പ്രകാശിപ്പിച്ചു.



















ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ 

Post A Comment: