എരിപുരം യൂണിക് സെൻററിൽ വെച്ചു നടന്ന കേരളോത്സവത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ ഇ അനിൽ കുമാർ നിർവ്വഹിച്ചു.
ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കെ വിശ്വനാഥൻ മാസ്റ്റർ, ടി വി വിനോദ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു. കായിക വിഭാഗം കൺവീനർ ഒ.വി.വിജേഷ് നന്ദി പറഞ്ഞു. ഷട്ടിൽ മത്സരങ്ങളോടു കൂടി കേരളോത്സവം 2025 ൻ്റെ കായിക മത്സരങ്ങൾക്ക് തുടക്കമായി.
അത് ലറ്റിക്സ് മത്സരങ്ങൾ 21/09/2025 ന് രാവിലെ 8 മണി മുതൽ ചെറുതാഴം ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറും.
ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ
Post A Comment: